സൂര്യയുടെ നാൽപതാം ചിത്രം ‘എതർക്കും തുണിന്തവൻ’ റിലീസിന് ഒരുങ്ങുന്നു
ജയ് ഭീം ന് ശേഷം നടൻ സൂര്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് എതർക്കും തുണിന്തവൻ. സൂര്യയുടെ കരിയറിലെ നാൽപതാമത്തെ ചിത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 2022 ഫെബ്രുവരി 4 നാണ് സിനിമയുടെ റിലീസിംഗ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.
നടൻ സൂര്യയും സംവിധായകൻ പാണ്ഡിരാജും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. എതർക്കും തുണിന്തവന്റെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹൻ ആണ്. ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്.
വിനയ് റായി പ്രതിനായക വേഷത്തിൽ എത്തുമ്പോൾ നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ചിത്രത്തിലെ വാടാ തമ്പി എന്ന ഗാനം പുറത്തിറങ്ങി, ഇതുവരെ മൂന്ന് മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ,ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്.ജയ് ഭിം എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി അഭിനയിച്ചത്.
ജയ് ഭീം ന് ശേഷം നടൻ സൂര്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് എതർക്കും തുണിന്തവൻ. സൂര്യയുടെ കരിയറിലെ നാൽപതാമത്തെ ചിത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 2022 ഫെബ്രുവരി 4 നാണ് സിനിമയുടെ റിലീസിംഗ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. നടൻ സൂര്യയും സംവിധായകൻ പാണ്ഡിരാജും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. എതർക്കും തുണിന്തവന്റെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹൻ ആണ്. ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. വിനയ് റായി പ്രതിനായക വേഷത്തിൽ എത്തുമ്പോൾ നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ചിത്രത്തിലെ വാടാ തമ്പി എന്ന ഗാനം പുറത്തിറങ്ങി, ഇതുവരെ മൂന്ന് മില്യണിലധികം വ്യൂസ് നേടിക്കഴിഞ്ഞു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ,ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്.ജയ് ഭിം എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി അഭിനയിച്ചത്.