പർവ്വതനിരകൾ ക്കിടയിലെ സുന്ദരി “കോമിക്”
ഹിമാലയൻ യാത്രകളിൽ സഞ്ചാരികളെ തന്റെ വശ്യ സൗന്ദര്യം കൊണ്ട് ആകർഷിക്കുന്ന ഒരു ഗ്രാമമുണ്ട്. ഏതാണെന്നല്ലേ. ഹിമാചൽ പ്രദേശിലെ പർവ്വതനിരകൾ ക്കിടയിൽ സ്ഥിതി ചെയ്യുന്ന ” കോമിക്” എന്ന ഗ്രാമം. മഞ്ഞുമലകൾ തേടിയുള്ള യാത്രകളിൽ നമ്മുടെ കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം നൽകുന്ന ഈ ഗ്രാമത്തിലേക്ക് വർഷംതോറും നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന ഗ്രാമമെന്നാണ് ഇത് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 15027 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം താഴ്‌വരകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.
മഞ്ഞുകാലം ആരംഭിച്ചാൽ പുറംലോകവുമായി ഈ ഗ്രാമത്തിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രദേശവാസികൾ ശൈത്യകാലത്തെ മുൻകൂട്ടിക്കണ്ട് ഇവ അതിജീവിക്കുവാനുള്ള മുൻകരുതലുകളും എടുക്കും.ധാന്യങ്ങൾ ഭക്ഷ്യവസ്തുക്കൾ മറ്റ് അവശ്യ സാധനങ്ങൾ എല്ലാം മുൻകൂട്ടി കരുതി വെക്കും. വർഷംതോറും നിരവധി ഉത്സവങ്ങളാണ് ഈ ഗ്രാമത്തിൽ നടക്കുന്നത്.
മഠങ്ങളുടെ പേരിൽ പ്രശസ്തമായ ഗ്രാമം ലണ്ടപ്പ് സെമോ ഗോമ്പ ബുദ്ധവിഹാരത്തിന്റെ പേരിലും അറിയപ്പെടുന്നു. പ്രദേശവാസികളുടെ കാലങ്ങളായുള്ള വിശ്വാസമനുസരിച്ച് മഠത്തിലെ മൈത്രി ബുദ്ധൻ ഗ്രാമവാസികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നുയെന്നാണ്. നിരവധി സഞ്ചാരികളാണ് ഈ മഠം സന്ദർശിക്കാനായി എത്തുന്നത്. മഠം പണിയുന്നതിനു മുൻപ് ഇവിടെ ഹിമ കോഴിയുടെ ആകൃതിയിൽ മഠം പണിയുമെന്ന് പ്രവചിച്ചിരുന്നു. അങ്ങനെയാണ് ഈ മഠത്തിനു കോമിക് എന്ന് നാമകരണം ചെയ്തത്. മിക്ക് എന്നാൽ കണ്ണ് എന്നും കോ എന്നാൽ സ്‌നോ കോക്കിനെയും സൂചിപ്പിക്കുന്നു.