പ്രകൃതിയോട് ലയിച്ച്

ഒറ്റമുറികൂരയുടെ തണലിൽഇരുന്ന് കുന്നോളംമോഹങ്ങൾ ഉറങ്ങുന്നമനസ്സുള്ള അൻപ്അഴകി അമ്മയോട് ഒരു ആഗ്രഹം പറഞ്ഞു….

“അമ്മാ….ഈ ഓണത്തിന് എനിക്ക് ഒരു പുതിയ ഉടുപ്പ് വാങ്ങി തരണം….”

മഴവെള്ളത്തിനൊപ്പം തണുപ്പും ദാരിദ്രവും നിറഞ്ഞുനിന്ന കൂരയിൽഇരുന്ന അൻപഴകിയുടെ അച്ഛൻ തലയാട്ടുക മാത്രമാണ് ചെയ്തത്…അമ്മ അവളെ മാറോട് ചേർത്തു പറഞ്ഞു..

മോളെ… നല്ലവനായ മഹാബലി തമ്പുരാനെയും, ലോകത്തെ നന്മകളെയും അങ്ങു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു….
എന്റെ ചെല്ലത്തിന് ഓണത്തിന് പുതിയ ഉടുപ്പ് വാങ്ങി തരും… അന്ന് കഞ്ഞിയല്ല..എന്റെ മോൾക്ക് സദ്യ വച്ചു തരും അമ്മ…

ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ച സന്തോഷത്തോടെ അൻപഴകി അമ്മയ്ക്ക് മുത്തം നൽകി പറഞ്ഞു….

അപ്പൊ നമുക്ക് പാതാളത്തിലേക്ക് പോയാലോ അമ്മേ…മഹാബലിയുടെ നാട്ടില്…

പിന്നെ ഒരു ശബ്ദം മാത്രമേ കെട്ടുള്ളൂ… പ്രദേശത്തെ മുഴുവൻ പാതാളത്തിലേക്ക് കൊണ്ടുപോയ പ്രകൃതിയുടെ ശബ്ദം…

ജി.കണ്ണനുണ്ണി.

Leave a Reply

Your email address will not be published. Required fields are marked *