ഭാര്‍ഗ്ഗവിയെതേടി ‘നീലവെളിച്ചവും’മായി ആഷിക് അബു

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന നോവൽ വീണ്ടും സിനിമയാകുന്നു. ആഷിക് അബവാണ് ചിത്രത്തിന്‍റെ സംവിധായകന്‍.പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നീ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ആഷിക് അബുവിന്‍റെ കുറിപ്പ്

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും
ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.
 

ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍മ്മാണം നിര്‍‌വ്വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ് . ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ. ഈ വർഷാവസാനം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *