പവര്‍ സ്റ്റാറിന്‍റെ സമാധിക്കുമുന്നില്‍”ബനാറസ്” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍‌

സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ് “.ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോണല്‍ മൊണ്ടീറോയ്‌ക്കൊപ്പം നായകനായി സായിദ് ഖാൻ അഭിനയിക്കുന്നു. ഒരു പാന്‍ ഇന്ത്യ സിനിമയായ ” ബനാറസി”ന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും,പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച കന്തീരവ സ്റ്റുഡിയോയിൽ വളപ്പിൽ വെച്ച് റിലീസ് ചെയ്തു.


അന്തരിച്ച ഡോ. രാജ്കുമാര്‍, പാര്‍വതമ്മ രാജ്കുമാര്‍, അംബരീഷ്, പുനീത് രാജ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഭിമാന്‍ സ്റ്റുഡിയോയില്‍ ഡോ.വിഷ്ണുവര്‍ദ്ധന് ചിത്രയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍ കമ്പനിയാണ് ആഡംബരത്തോടെ നിര്‍മ്മിച്ച മോഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്.ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സംവിധായകന്‍ ജയതീര്‍ത്ഥ, നായകന്മാരായ സായിദ് ഖാന്‍, സോണാല്‍ മൊണ്ടീറോ, ഹാസ്യനടന്‍ സുജയ് ശാസ്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഈ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും നിങ്ങള്‍ക്ക് ബനാറസ് മുഴുവൻ സിനിമയുടെ സമ്പന്നതയും ദൃശ്യതീവ്രതയും പ്രകടമാക്കുന്നുണ്ട്. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്, ശബരി.

Leave a Reply

Your email address will not be published. Required fields are marked *