ബീഡ്സ് ജുവല്ലറി അണിഞ്ഞ് ട്രന്‍റിയാകാം

ട്രെന്‍റി ലുക്ക് തരുന്നത് നമ്മുടെ വസ്ത്രധാരണവും ആക്സസറീസുകളുമാണ് . മോഡേൺ ലുക്ക് പകരുന്ന ബീഡ്സ് ജ്വല്ലറിയാണ് ഇപ്പോഴത്തെ ട്രന്‍റ്. ഈ സ്റ്റൈലൻ ആഭരണങ്ങൾക്ക് ആരാധകർ ഏറെയാണ്.ഏതുതരം മോഡേൺ വേഷങ്ങൾക്കും ബീഡ്സ് ആക്സസറീസുകൾ ഇണങ്ങും.


വെസ്റ്റേൺ ഡ്രസ്സിനോടൊപ്പം ബ്ലാക്ക്, വൈറ്റ് പെസ്റ്റൽ കളറിലുള്ള അക്സസറീസ് ആണ് യോജിക്കുക. ബ്രൈറ്റ്, ബോൾഡ്, എത്ത്നിക് ശൈലിയിലുള്ള ബീഡ്സ് ആഭരണങ്ങൾ ഇന്ത്യൻ വേഷങ്ങളെ കൂടുതൽ ആകർഷകമാക്കും. വ്യക്തിപരമായ ടേസ്റ്റ് അനുസരിച്ചും ബീഡ്സ് ജ്വല്ലറി പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഗ്ലാസ് റോഡ് ഉരുക്കിയാണ് പല ആകൃതിയിലും വലിപ്പത്തിലും ഉള്ള സുന്ദരമായ മുത്ത് നിർമ്മിക്കുന്നത്. ഇത് പല വർണ്ണങ്ങളിൽ മാർക്കറ്റിൽ ലഭ്യമാണ്. മനോഹരമായ നൂലിൽ ബീഡ്സ് കോരുത്ത് ആഭരണങ്ങൾ സ്വയം തയ്യാറാക്കാനും സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ബ്രേസ്‍ലെറ്റ്, നെക്‌ലേസ് തുടങ്ങി മനസ്സിന് ഇഷ്ടപ്പെട്ട ഏത് അക്സസറീസും ബീഡ്സ് കൊണ്ട് നിർമ്മിക്കാം.

കഴുത്തിന്‍റെ സൗന്ദര്യ എടുത്തു കാട്ടണം എന്നുണ്ടെങ്കിൽ ബീഡ്സ് മാല പല മടക്കുകളായി അണിയാം. വിശേഷാവസരങ്ങൾക്കായി ബീഡ്സ് മാലയുടെ നടുക്ക് പെൻഡന്‍റ് വച്ച് കുടുതൽ മനോഹരമാക്കി ഉപയോഗിക്കാം. ബീഡ്സുകളുടെ നിറക്കൂട്ടുകൾ കൊണ്ട് നിറഞ്ഞ കഴുത്ത് ആരേയും ആകർഷിക്കും.ബ്രേസ്‍ലെറ്റ് തയ്യാറാക്കുന്നതിന് ചെറുതും വലുതുമായ ബീഡ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. ചെറിയ പെൻഡന്‍റ് നടുക്ക് വച്ചും ബ്രേസ്‍ലെറ്റ് ഉണ്ടാക്കാവുന്നതാണ്.
ഇഷ്ടമുള്ള ഡിസൈനുകളിൽ ഇയർറിംഗുകൾ ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം എന്ന പ്രത്യേകതകൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *