കുപ്പികള്‍കൊണ്ട് വീടിനകം അലങ്കരിക്കാം

രോഷ്നി (ഡിസൈനര്‍)

ഉപയോഗശൂന്യമെന്ന് വലിച്ചെറിയുന്ന പലവസ്തുക്കളും മേക്കോവര്‍ ചെയ്ത് പുതിയ വസ്തുക്കളാക്കാം.പരിസ്ഥിതിക്കനുയോജ്യമായ പുതിയ അലങ്കാരവസ്തുക്കള്‍ കൊണ്ട് വീടിന്‍റെ അകത്തളങ്ങള്‍ നിറയ്ക്കാം.
ഒഴിഞ്ഞ ജാം കുപ്പികള്‍ അച്ചാറു കുപ്പികള്‍ തുടങ്ങി നമ്മുടെ സ്റ്റോര്‍ റൂമില്‍ പൊടിപിടിച്ചു കിടക്കുന്ന കുപ്പികള്‍ ഒന്നു മുഖം മിനുക്കിയെടുത്താല്‍ ആരേയും അമ്പരിപ്പിക്കുന്ന തരത്തില്‍ നിങ്ങളുടെ വീടിന്‍റെ അകത്തളം മാറും.

ജാമിന്‍റെ കുപ്പിയില്‍ ഒന്ന് പെയ്ന്‍റ് ചെയ്തെടുത്താല്‍ ചെറിയ കള്ളിമുള്‍ചെടികളോ ടേബിള്‍ പ്ലാന്‍റോ വളര്‍ത്താന്‍ മറ്റൊന്നും തന്നെ വേണ്ട.നല്ല വൃത്തിയാക്കിയെടുത്ത ജാറിനുള്ളില്‍ അലങ്കാര ബളബുകള്‍ ഇറക്കിവയ്ക്കാം. കിടപ്പു മുറിയിലും ബാല്‍ക്കണിയിലുമൊക്കെ ഇത് സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്. കുപ്പിക്ക് ആകര്‍ഷകമായ നിറങ്ങള്‍ നല്‍കി ഇവ പെനസില്‍ ഹോളഡറുകളുമാക്കാം. മനോഹരമായി കല്ലുകളും ചെറിയ പായല്‍ ചെടികളും ഒരുക്കി ടേബിളില്‍ വയ്ക്കാന്‍ ടെറാറിയം ഒരുക്കാനും ഒഴിഞ്ഞ ജാറുകള്‍ നല്ലതാണ്


കുപ്പി ഹോള്‍ഡര്‍ നിര്‍മ്മിക്കാം

ഇത് നിർമ്മിക്കുവാൻ ആദ്യം പ്ലാസ്റ്റിക് കുപ്പിയുടെ നടുഭാഗം വെച്ച് മുറിക്കുക. സിസാക്ക് സീസർ ഉപയോഗിച്ചാൽ സ്റ്റാൻഡിനു മേൽ ഭാഗത്തുള്ള ടെമ്പിൾ ഡിസൈൻ എളുപ്പത്തിൽ ലഭിക്കും. ഇനി സാധാരണ കത്രിക ആണെങ്കിൽ ഡിസൈൻ വരച്ച അടയാളപ്പെടുത്തി വെട്ടിയെടുക്കുക.ഇനി സ്റ്റാൻഡിന് നിറം കൊടുക്കാം.

ഇതിനായി ഇനാമൽ സ്പ്രേയോ അക്രലിക് പെയിന്‍റോ ചെയ്യാം. സ്പോഞ്ച് ഉപയോഗിച്ചാണ് പെയിൻറ് ചെയ്യേണ്ടത് അക്രലിക് പെയിൻറിംഗ് ഉപയോഗിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. മൂന്നു കോട്ടായി വേണം ചെയ്യാൻ ആദ്യം നിറം നൽകി നന്നായി ഉണങ്ങിയ ശേഷമാവണം രണ്ടാമത്തെ പെയിൻറിംഗ്. വീണ്ടും ഒരു പ്രാവശ്യം കൂടി കളർ കൊടുക്കണം.

വളരെ ലൈറ്റ് ആയി വേണം നിറം നൽകാൻ.പെയിൻറിങ് പൂർത്തിയായി കഴിയുമ്പോൾ ബ്ലാക്ക് കളർ പെയിൻറ് ഉപയോഗിച്ച് കണ്ണും പുരികവും ചുണ്ടും വരയ്ക്കുക. കവിളിൽ നൽകിയിരിക്കുന്ന പിങ്ക് കളർ കൊടുക്കുന്നതിനായി സ്പോഞ്ച് ചെറിയ വട്ടത്തിൽ മുറിച്ച്, അത് പെയിൻറിങ് മുക്കി മങ്ങിയ നിറം വരുന്ന വിധത്തിൽ ഒപ്പുക.അങ്ങനെ ബോട്ടിൽ കൊണ്ടുള്ള സ്റ്റാൻഡ് റെഡിയായി. ഇതിൽ പേസ്റ്റ് ബ്രഷ് പേന തുടങ്ങിയ സാധനങ്ങൾ വെക്കാം.

Leave a Reply

Your email address will not be published. Required fields are marked *