മുഖക്കുരുവിനെ ഓർത്ത് ഇനി ആശങ്കപ്പെടേണ്ട

എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. ഇത് ഒരുതവണ വന്ന് കഴിഞ്ഞാൽ ആ പാട് അവിടെ തന്നെ അവശേഷിക്കും. അതൊന്ന് മാറി കിട്ടിൻ പിന്നെ എന്തെല്ലാം ചെയ്താലാ… ഒരുപാട് സമയം എടുക്കും. പലർക്കും ഇതൊരു വിഷമം ആണ്. മുഖത്ത് ബാദ്ധിക്കുന്ന പിംപിൾസിനുള്ള പ്രധാന കാരണം ഹോര്മോണുകളുടെ വ്യതിയാനമാണ്.

മുഖക്കുരു ഒരിക്കലും പൊട്ടിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ കറുത്തപാടുകൾ അധികമാവും. മുഖ്ഖ്രുവിന്റെ കറുത്ത പാടുകൾ അകറ്റാനുള്ള ചില വഴികൾ നോക്കാം; മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാനുള്ള ഏറ്റവും പരമ്പരാഗതവും ഫലപ്രദവുമായ മാർഗമാണ് മഞ്ഞൾ. മഞ്ഞളിൽ ആങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.

ഇതിനായുഐ ഒരു പാത്രത്തിൽ നാരങ്ങാ നീരെടുത്ത് ഒരു ടീ സ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളിലും മുഖക്കുരുവിലും പുരട്ടാം. 15 മിനിറ്റിന് ഹിഷാം കഴുകി കളയാം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും കറുത്ത പാടുകൾ ഒഴിവാക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തേൻ. ഒരു ടീ സ്പൂൺ തേൻ, ജാതിക്ക പൊടി, നാരങ്ങാ നീര്, കറുവാപ്പട്ട പൊടി എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്റെ പാടുകൾ ഉള്ളിടത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ഫലപ്രദമാണ്. ഉലുവ നന്നായി അരച്ച് മുഖത്തിടുന്നതും നല്ലതാണ്. ഉണങ്ങിയ ശേഷം കഴുകി കളയാം. തുടർച്ചയായി ഇത് ചെയ്താൽ മുഖക്കുരു പൂർണമായും മാറും. ഉലുവ ഇല ഇത്തരത്തിൽ പുരട്ടുന്നത് ചർമ്മത്തിൻറെ മൃദുത്വം വർധിപ്പിക്കും.

കറ്റാർവാഴ ശരീര സംരക്ഷണത്തിന് അത്യുത്തമമാണ്. ഇതിന്റെ ജെൽ മുഖക്കുരുവിലും പാടുകളിലും പുരട്ടിയാൽ പോസിറ്റീവായ മാറ്റം പെട്ടെന്ന് കാണാൻ സാദ്ധിക്കും. കറ്റാർവാഴ 30 മിനിറ്റിന് വരെ മുഖത്ത് തേയ്ച്ച് വെയ്ക്കണം. മുഖക്കുരു തടയാൻ മാത്രമല്ലാ പിഗ്മെന്റേഷൻ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീൻ ടീ കൊണ്ട് ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ഗ്രീൻ ടീയുടെ നനച്ച ഇലകൾ തേനിൽ കലർത്തി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് വരെ ഇത് വെയ്ക്കണം. ശേഷം കഴുകിക്കളയാം. അപ്പോൾ ഇനി മുതൽ മുഖക്കുരുവിനെ ഓർത്ത് ആശങ്ക വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *