വീട്ടിലും ചെയ്യാം എള്ള് കൃഷി ; അറിയാം കൂടുതല്‍ വിവരങ്ങള്‍

സമ്പൂർണ്ണ പോഷണത്തിനും ആരോഗ്യത്തിന് മികച്ചതാണ് എള്ള്. എല്ലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ തോത് കൂട്ടുന്നു. ഇതിലെ 50 ശതമാനം കൊഴുപ്പ് ഏക പൂരിത ഒലിയിക് ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു കൂടാതെ നല്ല പുഷ്ടി ഉണ്ടാകുന്നതോടൊപ്പം ചർമ്മരോഗങ്ങളെയും വ്രണങ്ങളും ഇല്ലാതാക്കുവാനും ഇവയ്ക്ക് കഴിവുണ്ട്.

ആർത്തവ സംബന്ധിയായ രോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണിത്. ഔഷധ ആവശ്യങ്ങൾക്കും സോപ്പ് നിർമാണത്തിലും എള്ളെണ്ണ നമുക്ക് ഉപയോഗിക്കാം. ചർമത്തിനും മുടിയ്ക്കും എള്ളെണ്ണ വിശേഷപ്പെട്ടതാണ്. പണ്ടുകാലം മുതലേ ആയുർവേദ മരുന്നുകളുടെ നിർമാണത്തിന് എള്ളെണ്ണ പ്രത്യേകമായി ഉപയോഗിച്ചുവരുന്നു. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ എള്ള് കൃഷി ചെയ്യുന്ന സ്ഥലമാണ് ഓണാട്ടുകര ഓണാട്ടുകരയിൽ ഏകദേശം 570 ഹെക്ടർ സ്ഥലത്ത് എള്ള് കൃഷി ചെയ്യുന്നു.

കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഇനങ്ങളായ കായംകുളം ഒന്ന്, തിലോത്തമ, തിലക് റാണി എന്നിവയാണ് കൃഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇനങ്ങൾ. വെള്ളം കെട്ടിക്കിടക്കാത്ത നല്ല നീർവാർച്ചയുള്ള മണ്ണാണ് എള്ള് കൃഷിക്ക് അനുയോജ്യം. കരകൃഷി ഓഗസ്റ്റ് -ഡിസംബർ മാസങ്ങളിൽ ആരംഭിക്കാം. കര പാടങ്ങളിൽ മൂപ്പ് കൂടിയ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. സാധാരണ ഇത്തരം പ്രദേശങ്ങളിൽ സൂര്യ എന്ന് ഇനമാണ് ഉപയോഗിച്ചുവരുന്നത്. വളരെ ചെറിയ വിത്ത് ആയതിനാൽ നല്ലവണ്ണം ഉഴുത് കളകൾ നീക്കം ചെയ്തു കൃഷി ചെയ്യാം. അടിവളമായി ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് ഹെക്ടറിന് 5 ടൺ എന്ന അളവിൽ ചേർക്കാം. എള്ള് വിതറുമ്പോൾ നിലത്ത് അധികം ഈർപ്പം പാടില്ല. ഒരു ഹെക്ടർ സ്ഥലത്തേക്ക് അഞ്ച് കിലോ ഗ്രാം വിത്ത് വേണം. വിത്ത് എല്ലാ സ്ഥലത്തും ഒരുപോലെ വീഴത്തക്കവണ്ണം വിതറണം. വിതച്ചതിനു ശേഷം പതിനഞ്ചാം ദിവസം ആദ്യം ഇടയിളകളക്കലും 35 ദിവസത്തിനിടയിൽ രണ്ടാമത്തെ ഇട ഇളക്കലും നടത്തണം. ഇവിടെ ആദ്യത്തെ ഇടയിളക്കുന്ന സമയത്ത് തൈകൾ 15-25 സെൻറീമീറ്റർ അകലത്തിൽ നിലനിർത്തി അധികം ഉള്ളവയെ നശിപ്പിക്കണം. എള്ളിന് രോഗകീടബാധ കുറവാണ്.

സാധാരണഗതിയിൽ ഇതിൽ കണ്ടുവരുന്ന വൈറസ് രോഗമായ ഇല ചുരുളൽ നിയന്ത്രിക്കുന്നതിന് രോഗം ബാധിച്ച ചെടികൾ ഇല്ലാതാക്കുക മാത്രമാണ് പോംവഴി. ഇലകൾ മഞ്ഞ നിറം ബാധിച്ചുകഴിഞ്ഞു തുടങ്ങുമ്പോൾ വിളവെടുപ്പിന് സമയമായി എന്ന് അനുമാനിക്കാം. ഈ സമയത്ത് ചെടികൾ പിഴുതെടുത്ത് ചുവടുഭാഗം മാറ്റി നാലുദിവസം തണലിത്തിട്ടു ഉണക്കി, വിത്ത് പൊഴിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *