സാരിയില്‍ മനോഹരിയാകാന്‍ ഇങ്ങനെയും ഉടുക്കാം

പരമ്പരാഗത വസ്ത്രമായ സാരി ഒരു സമയത്ത് മാറ്റിനിർത്തപ്പെട്ടെങ്കിലും ഇന്ന് പുതുതലമുറമുതൽ പഴയതലമുറ വരെ സാരിയിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. മാന്യതയും ഇന്ത്യൻ പ്രതിച്ഛായയും പ്രതിഫലിപ്പിക്കുന്ന സാരി ഇനി അവിടെ മാത്രം ഒതുങ്ങുകയില്ല എന്ന് അർത്ഥം. സാരിയിൽ പുതുമകൊണ്ട് വരാൻ ശ്രമിക്കുന്നതിനോടൊപ്പം ബ്ലൗസിലും പല പരീക്ഷണങ്ങൾ ഡിസൈനർമാർ നടത്തുന്നു. സാരി വളരെ സിംപിൾ ആയും മോഡേൺ രീതിയിലും അണിയാൻ കഴിയുന്ന വസ്ത്രമാണ്. അതുകൊണ്ട് തന്നെ മറ്റു വസ്ത്രങ്ങളെക്കാൾ സാരിയോടുള്ള പ്രിയം സ്ത്രീകളിൽ കൂടിവരുന്നു. ഓരോ സ്ത്രീയും അവരുടെ ശരീരപ്രകൃതമറിഞ്ഞ് സാരി ധരിച്ചാൽ , സാരിയിൽ ഏതൊരു സ്ത്രീയുടെയും ആകർഷണം ഇരട്ടിയാകും. എന്നാണ് പല സ്ത്രീകൾക്കും അതിനെക്കുറിച്ച് കൃത്യമായ അവബോധം ഇല്ല. സാരി ഭംഗിയായി ഉടുക്കണമെങ്കിൽ അരക്കെട്ടും വയറും ഒതുങ്ങിയതും ചർമ്മം വൃത്തിയുള്ളതും ആയിരിക്കണം. സാരി ഉടുക്കുമ്പോൾ സാരിയുടെ നിറത്തിലുള്ള അടിവസ്ത്രം ആകണം ധരിക്കാൻ. ബാക്ക് ലെസ്സ് ബ്ലൗസും സുതാര്യമായ സാരിയും ധരിക്കുമ്പോൾ ശരീരം വ്യക്തമായി കാണപ്പെടും സെക്സി ലുക്കും ലഭിക്കും.

ഡിസൈനർ ബ്ലൗസ്

സെക്സി ലുക്ക് ലഭിക്കാൻ ബ്ലൗസുകളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താം. അതുകൊണ്ട് തന്നെ ഡിസൈനർമാർ സാരികളെക്കാൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത് ബ്ലൗസിലാണ്.

നെറ്റ്, ബോ ക്രെഡ്, ടിഷ്യൂ വെൽവെറ്റ്, സിമർ തുടങ്ങി വ്യത്യസ്തതരം ബ്ലൗസുകൾ ഇന്ന് ലഭ്യമാണ്. ഡിസൈനർ ബ്ലൗസിനൊപ്പം പ്ലെയിൻ സാരി നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതൽ ആകർഷണമാക്കും. ഇന്ന് ബ്ലൗസിന്റെ ഫാബ്രിക് കോൺട്രാസ്റ്റ് നിലനിർത്തിക്കൊണ്ട് സാരി തിരഞ്ഞെടുക്കുന്നു. നൂഡിൽ സ്ട്രിപ്പുകൾ , ഷോർട്ട് നെക്ക്, സ്ലീപ്ലെസ്, ഹോൾഡർനെക്ക് എന്നിങ്ങനെ വിവിധ ഡിസൈനർ ചോളികൾ വിപണിയിൽ ലഭ്യമാണ്. ബ്ലൗസിന് പകരം കനത്ത ഫ്ലോറൽ എംബ്രോയ്ഡറി ഉള്ള ടോപ് ഉപയോഗിക്കാം. ബബിൾ സി ലൗട്ട്‌ ബ്ലൗസും പരീക്ഷിക്കാം. ഇതിനായി ബ്ലൗസിന്റെ അടിഭാഗത്ത് ഇലാസ്റ്റിക് വെക്കണം . ബ്ലൗസ്സിന് സ്ലീവ് ഉപയോഗിച്ചാൽ അത് സാരിയുടെ മൊത്തത്തിലുള്ള സ്റ്റൈൽ മാറ്റും. ഹാഫ് സ്ലീവ് ബ്ലൗസ് നെറ്റ് സാരികൾക്കൊപ്പം നല്ല ഫാഷനാണ്.

ശരീര പ്രകൃതം അനുസരിച്ച് ഉടുക്കാം

നിങ്ങളുടെ ശരീര ഘടന മനസ്സിലാക്കി സാരി തിരഞ്ഞെടുക്കുക.വണ്ണമുള്ളവരാണ് നിങ്ങൾ എങ്കിൽ ലോ സർക്കിൾ ഉള്ള സ്ട്രെയിറ്റ് കട്ട് അടിവസ്ത്രം ആകണം ധരിക്കാൻ.ഇരുണ്ട നിറമുള്ള സ്ത്രീകൾ മെറൂൺ , കടുംപിങ്ക്, പച്ച, നീല തുടങ്ങിയ നിറങ്ങൾ ധരിക്കണം . തടിയുള്ള സ്ത്രീകൾ ക്രോപ്പ് , ഷിഫോൺ , ജോർജറ്റ് സാരികൾ , ടിഷ്യു എന്നിവ ധരിക്കണം.

നീളംകൂടിയ മെലിഞ്ഞ ശരീരം ഉള്ള വർക്ക് എല്ലാത്തരം സാരികളും ഇണങ്ങും . വലിയ ബോർഡറുകളും വലിയ പ്രിന്റുകളും ഉള്ള സാരികൾ ഉയരം കൂടിയ സ്ത്രീകൾക്ക് നല്ലതാണ്. വലിയ ബോർഡറുകളിൽ സ്ത്രീകളുടെ നീളം കുറവാണെന്ന് തോന്നും.

ഫാഷനും ഗ്ലാമർ ലുക്കും വേണമെങ്കിൽ എപ്പോഴും പൊക്കിളിനു താഴെ സാരി അണിയുക. അരയിൽ ആഭരണങ്ങൾ ധരിക്കാവുന്നതാണ്.

സാരി ഉടുക്കുന്നതിന് മുൻപ് ചെരുപ്പ് ഇടാൻ ശ്രദ്ധിക്കുക.

ഗ്ലാമറസ് , സെക്സി ലുക്ക് ലഭിക്കാൻ അടിപ്പാവാടയിൽ ലേസ് പിടിപ്പിക്കാവുന്നതാണ് .

എപ്പോഴും സാരി പിൻ ചെയ്തു വേണം ഇടാൻ.

നേർത്ത അരക്കെട്ട് ഉള്ളവർ നീണ്ട ബ്ലൗസ് ധരിക്കുക.

തടിയുള്ള സ്ത്രീകൾ പഫ് സ്ലീവ് ബ്ലൗസുകൾ തുന്നുമ്പോൾ പഫ് കുറയ്ക്കാൻ ശ്രമിക്കുക.

മെലിഞ്ഞ ലുക്ക് ലഭിക്കാൻ ബ്ലൗസിന്റെ കഴുത്ത് പിന്നിൽ നിന്നും രണ്ട് ഇഞ്ച് ഉയർത്തി തയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *