പ്രാണവായു
പണ്ടുനാം കേട്ടങ്ങു പഴകിയ വാചകം
വായുവും വെള്ളവും സൗജന്യമല്ലേ
തട്ടിയും മുട്ടിയുംജീവിച്ചു പോണടോ
പിന്നെ വെള്ളവും പൈസക്കു വാങ്ങിത്തുടങ്ങി
പ്രാണവായുവിനായ് നമ്മൾ കെഞ്ചിതുടങ്ങി
വായുവില്ലാതെ പിടഞ്ഞു മരിക്കുന്ന
മർത്യന്റെ വാർത്തകൾ പെരുകി തുടങ്ങി
വായുവും വെള്ളവും റേഷനായ് എത്തിടും
നാളുകൾ വിദൂരമല്ലിനി സോദരാ.
ജി.കണ്ണനുണ്ണി