തേന്മാവ്ഇവിടെയൊരു മരമുണ്ടായിരുന്നു.
വീടിനൊരു തണലേകു മാമരമായിരുന്നു.
ചേക്കേറും കിളികൾക്കായ് കൂടൊരുക്കും മാം മരമുണ്ടായിരുന്നു.
കുളിരേറ്റു പൂക്കുമാ പൂക്കളിൽ കായ്ക്കു മതു മാമ്പഴങ്ങൾ,
കൂട്ടമാമൊരു കൂട്ടം ചില്ലകളിൽ തോട്ടൊരുമി –
ആടുന്നു കാറ്റി ലതു ചെറു മാങ്ങകൾ മാമ്പഴങ്ങൾ.
നെട്ടേറ്റു വീഴുമൊരു –
മാമ്പഴമതു തേൻ നുണയാൻ,
മാം ചുവട്ടിലെത്തുമൊരു കൂട്ടമാം കൂട്ടുകാരുണ്ടായിരുന്നു.
ഇവിടെയൊരു മരമുണ്ടായിരുന്നു
ഇവിടെയൊരു തേന്മരമുണ്ടായിരുന്നു.

ചിഞ്ചുരാജേഷ്

Leave a Reply

Your email address will not be published. Required fields are marked *