ഉത്രാടത്തിന് എത്തും മാവേലിയും ഡ്യൂപ്പും

ഒരുകാലത്ത് മലയാളിയുടെ ഓണത്തിനൊപ്പം വിരുന്നെത്തിയിരുന്ന ചിരിസദ്യയായിരുന്നു “ദേ മാവേലി കൊമ്പത്തും” “ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടവും”. എന്നാൽ കഴിഞ്ഞ പത്തു വർഷക്കാലമായി ഇവ നമ്മുടെ ഗൃഹാതുരമായ ഓർമ്മയായി മാറി.

എന്നാൽ ഇന്നസെന്റിന്റെ ശബ്ദത്തിലെ മാവേലിയും ജഗതി ശ്രീകുമാറിന്റെ ശബ്ദത്തിലെ ഡ്യൂപ്പും മറ്റു കഥാപാത്രങ്ങളുമായി ചിരിയുടെ സദ്യ വിളമ്പാൻ സമകാലിക ആക്ഷേപ ഹാസ്യം ഉത്രാടം ദിനത്തിൽ വൈകിട്ട് ആറു മണിക്ക് വീണ്ടും എത്തുകയാണ്. റെയിൻബോ എഫ് എം കൊച്ചി 107.5 അവതാരകരായ കണ്ണനുണ്ണി കലാഭവനും , രാജൻ സോമസുന്ദരവുമാണ് “ഓൺലൈൻ ഓണവും വെർച്വൽ മാവേലിയും” എന്ന ചിരിസദ്യയുടെ ആശയവും ശബ്ദവും ആകുന്നത്.

മഹാമാരിയുടെ കഴിഞ്ഞ വർഷം ഒഴിച്ചു നിർത്തിയാൽ തുടർച്ചയായ ഏഴു വർഷങ്ങളിൽ എല്ലാ ഉത്രാടം ദിനത്തിലും മുടങ്ങാതെ പരിപാടി സ്രോതാക്കളിൽ എതിക്കാനായെന്നും അതിൽ സന്തോഷമുണ്ടെന്ന് കണ്ണനുണ്ണിയും രാജനും പറയുന്നു. ചിരിക്കട എന്ന പ്രതിവാര ഹാസ്യപരിപാടിയുടെ അവതാരകർ കൂടിയാണ് ഇരുവരും.

കോവിഡ് കാലത്തെ ഓണവും ,ലോക്ക്ഡൗണ്‍ ജീവിതം, ഓൺലൈൻ പഠനം,,ഒളിമ്പിക്‌സും, സിനിമയും, പെട്രോൾ വിലവർദ്ധനയും, ബിവറേജിലെ തിരക്കും ഒക്കെ പ്രമേയമാകുന്നു. ഒപ്പം പുതിയ മഹാമാരി കാലത്ത് മാവേലിയും ഡ്യൂപ്പും എത്തുന്നതും അവർക്ക് പറ്റുന്ന അമളികളും സമകാലിക ആക്ഷേപ ഹാസ്യത്തിലൂടെ ശ്രോതാക്കളിൽ എത്തിക്കുകയാണ് രണ്ടു മണിക്കൂർ പരിപാടിയിലൂടെ ഇരുവരും.

രാജൻ സോമസുന്ദരമാണ് പരിപാടിയിൽ ഇന്നസെന്റിന്റെ മാവേലിയുടെയും, വിനയ് ഫോർട്ടിന്റെയും,കമ്മത്ത്,ആശാൻ ,സ്കൂൾ കുട്ടി എന്നീ കഥാപാത്രങ്ങളുടെയും ശബ്ദമാകുന്നത്. കണ്ണനുണ്ണി കലാഭവനാണ് ജഗതി ശ്രീകുമാറിന്റെ ഡ്യൂപ്പായും ,ജനാർദ്ദനൻ, ഇക്ക,മദ്യപാനി,ആമിന താത്ത,അന്യസംസ്ഥാന തൊഴിലാളി , എന്നീ കഥാപാത്രങ്ങൾക്ക് ശബ്ദമേകുന്നത്.

റെയിൻബോ എഫ് എമ്മിന് വേണ്ടി മുൻപ് നാദിർഷയെയും, അബിയെയും ഇന്റർവ്യൂ ചെയ്തപ്പോൾ തങ്ങളുടെ ഓണ ഹാസ്യ പരിപാടി കേൾപ്പിക്കാൻ സാധിച്ചതും, ദേ മാവേലി കൊമ്പത്തിന്റെ ശില്പികളായ അവർ നല്ല അഭിപ്രായം പറഞ്ഞതും ഏറെ അഭിമാനത്തോടെ ഓർത്തെടുക്കുന്നു ഇരുവരും. മുൻ വർഷങ്ങളിൽ മുൻകൂട്ടി റെക്കോർഡ് ചെയ്താണ് പരിപാടി സ്രോതക്കളിൽ എത്തിച്ചിരുന്നത് എങ്കിൽ ഇത്തവണ ഉത്രാടത്തിനെത്തുന്ന ഓൺലൈൻ ഓണവും വെർച്വൽ മാവേലിയും എന്ന പരിപാടി ലൈവായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇരുവരും.

കഴിഞ്ഞ പത്തു വർഷമായി റെയിൻബോ എഫ് എം അവതാരകരാണ് കണ്ണനുണ്ണിയും,രാജൻസോമസുന്ദരവും. മിമിക്രി കലാകാരന്മാർ കൂടിയാണ് ഇരുവരും.അക്കാപ്പെല്ല രീതിയിലുള്ള(കണ്ഠനാളം കൊണ്ട് സംഗിതം ചെയ്ത) മലയാളത്തിലെ ആദ്യ ഭക്തിഗാനം ഇറക്കിയതും കണ്ണനുണ്ണി കലാഭവൻ ആണ്. ആലപ്പുഴ വളവനാട് സ്വദേശിയാണ് കണ്ണനുണ്ണി. എറണാകുളം കാലടി സ്വദേശിയാണ് രാജൻ സോമസുന്ദരം.

Leave a Reply

Your email address will not be published. Required fields are marked *