വളരെ വേഗത്തില്‍ രണ്ട് ലക്ഷം രൂപവരെ പേഴ്സണല്‍ ലോണ്‍ നല്‍കി പേടിഎം

പേഴ്സണല്‍ ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് താരതമ്യേന എളുപ്പത്തിൽ ലോൺ നൽകുന്നുണ്ട് പേടിഎം. 25 വയസ് മുതൽ 60 വയസ് വരെ പ്രായം ഉള്ളവര്‍ക്കാണ് രണ്ട് ലക്ഷം രൂപ വരെ ലോൺ നൽകുന്നത്. അധികം നൂലാമാലകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ ലഭിക്കും.

അര്‍ഹരായ ഉപഭോക്താക്കൾക്ക് രണ്ട് മിനിറ്റിനുള്ളിൽ പേടിഎം ലോൺ നല്‍കുന്നുണ്ട്. . ലോൺ അപേക്ഷയ്ക്കുള്ള മുഴുവൻ നടപടികളും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നതിനാൽ ലോൺ ലഭിക്കാൻ കാലതാമസം നേരിടില്ല.. ഡോക്യുമെൻറുകളുടെ പകര്‍പ്പും മറ്റും നേരിട്ട് ഹാജരാക്കേണ്ടതില്ലാത്തിനാൽ ലോണിന് അംഗീകാരം ലഭിച്ചാലുടൻ പണം വിതരണം ചെയ്യും. ഈ വർഷമാണ് സ്വന്തം പ്ലാറ്റ്‌ഫോമിൽ തൽക്ഷണ വ്യക്തിഗത വായ്പകൾ കമ്പനി അവതരിപ്പിച്ചത്. ശമ്പള വരുമാനക്കാര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും പ്രൊഫഷണലുകൾക്കും ലോൺ ലഭിക്കും.

പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും പേടിഎം ലോൺ സേവനം ലഭ്യമാണ് .ലോൺ തുക തിരിച്ചടക്കുന്നതിന് കമ്പനി 18 മാസങ്ങൾ മുതൽ-36 മാസങ്ങൾ വരെയാണ് തിരിച്ചടവ് കാലാവധി നൽകുന്നത്. ലോൺ എടുക്കുന്നയാളുടെ തിരിച്ചടവ് കാലാവധി അനനുസരിച്ച് തുല്യമായ പ്രതിമാസ ഗഡുക്കൾ അടയ്ക്കാം
പേടിഎം ആപ്പിലെ പേഴ്സണൽ ലോൺ ഓപ്ഷൻ വഴി ലോണിന് അപേക്ഷിക്കാം. സാമ്പത്തിക സേവന വിഭാഗത്തിന് കീഴിലാണ് ഓപ്ഷൻ നൽകിയിരിക്കുന്നത്.വായ്പാ വിതരണത്തിനായി നിരവധി ബാങ്കുകളുമായും എൻബിഎഫ്‍സികളുമായും കമ്പനി പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്. പേടിഎം ആപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലോൺ അക്കൗണ്ട് നേരിട്ട് മാനേജ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *