നിഗൂഢതകള്‍ ഒളിപ്പിച്ച പേച്ചിപ്പാറ ഗുഹാക്ഷേത്രം

അച്ചൻകോവിൽ മലകളുടെ മറുചരിവിൽ പേച്ചിപ്പാറ വനം ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു പ്രാചീന ഗുഹാക്ഷേത്രമുണ്ട്. കൊല്ലം തെന്മലയിലെ പേച്ചിപ്പാറ ഗുഹാക്ഷേത്രം. തമിഴ് അതിർത്തി വനത്തിനുള്ളിലെ ഈ വിസ്മയം ഏത് നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണെന്ന് പുരാവസ്തുഗവേഷകര്‍ക്കും നിശ്ചയമില്ല.

അച്ചൻകോവിൽ വനത്തിനുള്ളിലൂടെ ഇരുപത് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. വലിയ ഒരു പാറയുടെ അടിവാരത്താണിത്. പാറ തുരന്ന് നിർമിച്ച ക്ഷേത്രത്തിന്റെ മുൻവശത്ത് മൂന്ന് കവാടങ്ങളുണ്ട്. ഇത് കയറി അകത്തുചെന്നാൽ ഇരുവശങ്ങളിലേക്കും പോകാനുള്ള വഴികൾ. ഇത് അവസാനിക്കുന്നത് മറ്റ് രണ്ട് മുറികളിലാണ്. ഗുഹയ്ക്കുള്ളിലും വശങ്ങളിലുമായി പാറയിൽ കൊത്തിയിരുക്കുന്ന ജീവൻ തുടിക്കുന്ന ഒട്ടേറെ ശില്പങ്ങൾ. ജൈന കാലഘട്ടത്തിന്റെ കലാവൈദഗ്ധ്യം ക്ഷേത്രനിർമാണത്തിലും ശില്പമികവിലും കാണാം.

വളർന്നിറങ്ങിയ മുൾച്ചെടികളും പുല്ലും വകഞ്ഞുമാറ്റി വനം വകുപ്പ് എടുത്തിട്ടിരിക്കുന്ന കിടങ്ങും സൗരവേലിയും താണ്ടണം വേണം ക്ഷേത്രത്തില്‍ എത്തിച്ചേരണമെങ്കില്‍ . എന്നിരുന്നാലും ചില മിത്തുകളും പേടിപ്പെടുത്തുന്ന കഥകളും ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ പുരാതന വിസമയം ദര്‍ശിക്കുവന്‍ ഇന്നും മടി കാണിക്കുന്നു,

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *