താരിഫ് നിരക്കുകള്‍ കുത്തനെകൂട്ടി ജിയോയും.

പ്രീ പെയ്ഡ് റിചാര്ജ് നിരക്കുകള്‍ കുത്തനെകൂട്ടി റിലയന്‍സ് ജിയോയും. ജിയോയുടെ അൺലിമിറ്റഡ്,ഡാറ്റ ആഡ് ഓൺ, ജിയോ ഫോൺ പ്ലാനുകൾക്ക് ഇനി മുതൽ പുതിയ നിരക്കുകൾ ആയിരിക്കും. ഡിസംബർ ഒന്ന് മുതലാണ് പുതിയ പ്ലാനുകൾ പ്രാബല്യത്തിൽ വരുന്നത്.

ജിയോയുടെ ഏറ്റവും വിലകുറഞ്ഞ 28 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതൽ 155 രൂപ ആയിരിക്കും. നേരത്തെ ഇത് 129 രൂപയായിരുന്നു. 24 ദിവസം വാലിഡിറ്റിയുള്ള പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിനു ഇനി 179 രൂപയായിരിക്കും. മുമ്പ് ഇതിനു 149 രൂപയായിരുന്നു വില. 199 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാൻ ഇനി മുതൽ 239 രൂപയ്ക്കാണ് ലഭിക്കുക. 28 ദിവസം കാലാവധിയുള്ള ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും.

ജിയോ 249 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വില 299 രൂപയായാണ് ഉയർത്തിയിരിക്കുന്നത്, ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.എയർടെലിനും വോഡാഫോൺ ഐഡിയയും നേരത്തേ തന്നെ തങ്ങളുടെ റിചാര്‍‌ജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *