അപ്രതീക്ഷിതമായി കൂട്ടുകാരെ കണ്ട ആഹ്ലാദത്തില്‍ നവ്യ

അപ്രതീക്ഷിതമായി തന്‍റെ കൂട്ടുകാരെ കണ്ടുമുട്ടിയ ആഹ്ലാദത്തില്‍ ചലച്ചിത്രതാരം നവ്യ നായര്‍. റിമ ,ഷബ്‌ന, രമ്യ നമ്പീശന്‍ എന്നിവരെ യാണ് താരം കണ്ടുമുട്ടിയത്. കൂട്ടുകാരെയെല്ലാം ഒറ്റ ഫ്രെയിമിലാക്കി സെല്‍ഫി എടുക്കാനും താരം മറന്നില്ല

നവ്യയുടെ പോസിറ്റിന്‍റെ പൂര്‍ണരൂപം

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും ..ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് )അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു …………….അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ,ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം .. @rimakallingal എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക , @ramyanambessan കൂട്ടത്തിലെ പാട്ടുകാരി , ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു 😂 @mohammed_shabna എന്റെ ഡാൻസ് മേറ്റ്

https://www.facebook.com/navyanairofficial/posts/1459501197576689

Leave a Reply

Your email address will not be published. Required fields are marked *