ഓർമകളിലെ ഇർഫാൻഖാൻ

ചിലർ അങ്ങനെയാണ്, മനസിൻ്റെ ആഴങ്ങളിലേക്ക് വേരിറക്കി പൊടുന്നനെ കടപുഴകി വീഴും. ഇർഫാൻഖാൻ എന്ന പ്രതിഭയും കാലത്തിൻ്റെ കണക്കു പുസ്തകത്തിൽ കാലിടറി വീണു.ആരാധകരുടെ മനസ്സിൽ പെയ്തൊഴിയാത്ത വിങ്ങലായി ജീവിതമാകുന്ന ട്രെയിൻ യാത്രയിൽ മോഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി പാതിവഴിയിൽ ഇറങ്ങിപ്പോയ യാത്രികൻ.
ന്യൂറോ എൻട്രോകൈൻ എന്ന ക്യാൻസർ വയറിനെ കാർന്നു തിന്നുമ്പോഴും ആത്മവിശ്വാസതോടെ തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താരവും ആരാധകരും. ഹോളിവുഡിലടക്കം നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇർഫാൻഖാന് 2011ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.രാജസ്ഥാനിലെ ജയ്‌പൂരിൽ ജനിച്ച ഇർഫാൻ, സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദാനധര ബിരുദം നേടിയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.മീര നായരുടെ സലാം മുംബൈയിലൂടെ സിനിമ രംഗത്ത് എത്തിയ ഇർഫാൻ നായക സ്ഥാനത്തിന് പകരം കാമ്പുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു.അഭിനയം പണത്തിനുള്ള മാർഗമായി തിരഞ്ഞെടുക്കാതെ തന്റെ ഉള്ളിലുള്ള കലയെ പ്രോജ്വലിപ്പിക്കുന്ന വേദിയായി കണക്കാക്കി.അതുകൊണ്ട്‌ തന്നെ ജുറാസിക് വേൾഡ്,അമേസിങ് സ്‌പൈഡർമാൻ, തുടങ്ങിയ ചിത്രകളുടെ ഭാഗമാകാനും കഴിഞ്ഞു.രോഗാവസ്ഥയിലും ആംഗ്രിസി മീഡിയ എന്ന സിനിമയിൽ അഭിനയിച്ചു.ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി വേദനിക്കുന്ന ഓർമയായി മിന്നി മറഞ്ഞ താരം ആരാധകരുടെ മനസിലെന്നും
ജീവിക്കും.

Leave a Reply

Your email address will not be published. Required fields are marked *