‘കയറ്റം’കയറി മഞ്ജു; ത്രില്ലടിച്ച് ആരാധകര്‍

മഞ്ജുവിന്റെ ‘കയറ്റ’ത്തിന്റെ ട്രയ് ലര്‍ ഏറ്റെടുത്ത് ആരാധകര്‍.
ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ‘കയറ്റ’ത്തിന്റെ ട്രയ്‌ലര്‍ കഴിഞ്ഞദിവസം സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനാണ്‌ തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.


എസ് ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍കുമാര്‍ ശശിധരനൊരുക്കുന്ന ചിത്രമാണ് കയറ്റം.
ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിനു വേണ്ടി പ്രത്യേകം തയാറാക്കിയ ‘അഹര്‍സംസ’ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നത് ഒരു സവിശേഷതയാണ്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ്, ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്നാണ് ‘കയറ്റം’ നിര്‍മ്മിക്കുന്നത്.


വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.ചന്ദ്രു സെല്‍വരാജ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *