കറുപ്പില്‍ സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍: വീഡിയോ വൈറൽ

കറുപ്പില്‍ സ്റ്റൈലിഷ് ലുക്കിലെത്തി മോഹന്‍ലാല്‍. സോഷ്യല്‍മീഡിയയില്‍ അദ്ദേഹം തന്നെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് വരുന്ന വിഡിയോ ആണ് പങ്കുവെച്ചത്. കംപ്ലീറ്റ് കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.

ബ്ലാക്ക് ബനിയനും പാന്‍റിനുമൊപ്പം കറുത്ത മാസ്കുകൂടി വച്ചായിരുന്നു താരത്തിന്‍റെ എന്‍ട്രി. കാറില്‍ നിന്നിറങ്ങി ലൊക്കേഷനിലേക്ക് വരുന്നതാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണുന്നത്. ഇത്തവണ താരം കൃത്യമായി മാസ്ക് ധരിച്ചാണ് എത്തുന്നത്. അതിനാല്‍ താരത്തെ പ്രശംസിച്ച്‌ നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മോഹന്‍ലാലിന്റെ മറ്റൊരു വിഡിയോ വൈറലായിരുന്നു.ലൊക്കേഷനിലേക്ക് വരുന്നതു തന്നെയായിരുന്നു വിഡിയോ. എന്നാല്‍ അതില്‍ മാസ്ക് കൃത്യമായി ഉപയോ​ഗിക്കാത്തതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ദൃശ്യം 2ന്‍റെ തൊടുപുഴ ലൊക്കേഷന്‍ പുരോഗമിക്കുകയാണ്. എറണാകുളത്ത് ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ പത്ത് ദിവസത്തോളം നീണ്ടുനിന്നിരുന്നു. പിന്നീടാണ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Drishyam2 Location Video

Video Courtesy: Bennet M VargheseEdit: VS Vinayakh

Posted by Mohanlal on Friday, October 16, 2020

Leave a Reply

Your email address will not be published. Required fields are marked *