കുട്ടികള്‍ക്കായി ഹെഡ് ബാന്‍റ് മേയ്ക്കിംഗ്
കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്രാഫ്റ്റ് വര്‍ക്ക് ആണിത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി നമ്മുടെ കുട്ടികളുടെ കാര്യക്ഷമത വര്‍ദ്ധിക്കുകയും അവരുടെ ഭാവന ശേഷി വികസിക്കുന്നതിന് സഹായകമാകുകയും ചെയ്യും. കുട്ടികളെകൊണ്ട് ബാന്‍റ് മേക്കിംഗ് ക്രാഫ്റ്റ് ചെയ്യിക്കുമ്പോള്‍ അവരുടെ മാതപിതാക്കള്‍ കൂടെ ഉണ്ടായിരിക്കേണ്ടതാണ്. കട്ട് ചെയ്ത് കൊടുക്കേണ്ടത് നിങ്ങളായിരിക്കണം. കത്രികയും മറ്റും അവര്‍ എടുക്കുമ്പോള്‍ അവരുടെ അശ്രദ്ധ നിമിത്തം മുറിവ് പറ്റാന്‍ ഇടയുണ്ട്.
കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന സംപിള്‍ ക്രാഫ്റ്റ് ആണ് ഇത്. ആദ്യം വൈറ്റ് കളര്‍ തെര്‍മോകോള്‍ പ്ലേറ്റ് എടുക്കുക. പ്ലേറ്റില്‍ നമ്മള്‍ ആദ്യം ഈ ആകൃതി വരയ്ക്കുക.
അതിനുശേഷം അതിന്റെ മുകളില്‍ക്കൂടി കട്ട് ചെയ്ത് അത് സപ്പറേറ്റ് ചെയ്യുക. കുട്ടിയുടെ തല വയ്ക്കുന്ന അളവില്‍ സൈഡില്‍ നിന്ന് കുറച്ച് കട്ട് ചെയ്തുകൊടുക്കുക.
അതിനുശേഷം പെന്‍റ് ചെയ്യുക. ഞാനിവിടെ ബ്ലൂ കളറാണ് പെന്‍റ് കൊടുത്തിരിക്കുന്നത്.
താഴെ യെല്ലോയും ഗ്രീനും മിക്‌സ് ചെയ്ത കളറാണ് കൊടുത്തിട്ടുണ്ട്. അങ്ങനെ കളര്‍ ചെയ്യുക.