ടിഷ്യു റോള്‍കൊണ്ടൊരു ക്രാഫ്റ്റ് വര്‍ക്ക്

ബിനുപ്രിയ

ഫാഷന്‍ ഡിസൈനര്‍(ദുബായ്)

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കാന്‍ പോകുന്നത് കുട്ടികൂട്ടങ്ങള്‍ക്കായുള്ള ഒരുക്രാഫ്റ്റ് വര്‍ക്കാണ്. ബാത്റൂമില്‍ യൂസ് ചെയ്യുന്ന ടിഷ്യു തീര്‍ന്നാല്‍ കിട്ടുന്ന റോള്‍ ഇനി കളയാന്‍ വരട്ടെ. അത് കൊണ്ട് അടാര്‍ ഒരു ഐറ്റം നമുക്ക് ഉണ്ടാക്കിയെടുക്കാം.


ചെറിയ ടിഷ്യു റോളാണ് ക്രാഫ്റ്റനായി എടുക്കുന്നത്. വലിയ റോള്‍ ആണേല്‍ കട്ട് ചെയ്ത് ചെറുതാക്കുക.റോളില്‍ ബ്ലാക്ക് പെയിന്‍റ് അടിക്കുക. ഫാബ്രിക്ക് പെയിന്‍റോ അക്രിലറ്റിക് പെയിന്‍റോ മതിയാകും. വൈറ്റ് പേപ്പര്‍ കണ്ണിന്‍റെ ഷെയ്പ്പില്‍ വെട്ടിയെടുക്കുക. അതില്‍ കൃഷ്ണമണിയുടെ ഭാഗത്ത് ബ്ലാക്ക് കളര്‍ കൊടുക്കുക.ആര്‍ട്ടിഫിഷ്യല്‍ കണ്ണ് നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ അത് വച്ചുകൊടുത്താലും മതിയാകും. റെഡ് കളര്‍ ചാര്‍ട്ട് പേപ്പര്‍ എടുക്കുക. റൌണ്ട് ഷേയ്പ്പില്‍ വെട്ടിയെടുക്കുക. നേര്‍ പകുതിയായി കട്ട് ചെയ്യുക. ഇനി കട്ട് ചെയ്ത പേപ്പറുകളില്‍ കളര്‍ ചെയ്ത് കൊടുക്കുകയാണ് അടുത്ത സ്റ്റെപ്പ്. വൈറ്റ് കളര്‍ ചാര്‍ട്ട് പേപ്പറെങ്കില്‍ റെഡ് കളര്‍ അടിച്ചുകൊടുക്കുക. പെയിന്‍റ് ഉണങ്ങിയതിന് ശേഷം ബ്ലാക്ക് ഡോട്ട്സ് ഇട്ടുകൊടുക്കുക. അത് റോളിന്‍മേല്‍ ഒട്ടിച്ചുകൊടുക്കാം. നമ്മുടെ ക്രാഫ്റ്റ് ഏകദേശം റെഡിയായികഴിഞ്ഞു. ഒരേ നീളത്തില്‍ കട്ട് ചെയ്ത ചെറിയ രണ്ട് ബ്ലാക്ക് പേപ്പര്‍ പീസുകള്‍ റോളിന്‍റെ ഉള്ളിലായി ഒട്ടിച്ചുകൊടുക്കാം. ക്രാഫ്റ്റിന് കൊമ്പും റെഡിയായി. അടിഭാഗം അടച്ചുകൊടുത്താല്‍ പെന്‍സ്റ്റാന്‍റയും റോള്‍ ക്രാഫ്റ്റ് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *