നിര്‍മ്മിക്കാം ഹെയർ ബോ
ബിനുപ്രീയ
ഫാഷന്‍ ഡിസൈനര്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാവുന്ന ബോയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
പഴയ ലെതർ ബാഗ്, സ്റ്റിഫ് ആയ പഴയതുണിത്തരങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ മനോഹരവും ഭംഗിയുള്ളതുമായ ബോ ഉണ്ടാക്കിയെടുക്കാം.
നമുക്ക് ആദ്യം ഒരു പേപ്പർ പാറ്റേൺ നിർമ്മിക്കാം. പാറ്റേൺ സൂക്ഷിച്ച് വെച്ചാൽ ഏതുകാലത്തും അത് ഉപകാരപ്പെടും
കത്രിക, പേപ്പർ,ബാൻഡ് എന്നിവയാണ് പേപ്പര്‍ പാറ്റേണ്‍ ഉണ്ടാക്കാനുള്ള അവശ്യ വസ്തുക്കള്‍.
അതിനുവേണ്ടി ഒരു പേപ്പർ എടുക്കുക. അതിൽ 7 ഇഞ്ച് വീതിയിലും 2 ഇഞ്ച് നീളത്തിലും ഒരു ദീർഘ ചതുരം വരയ്ക്കുക
ചിത്രത്തിൽ കാണുന്നതുപോലെ പേപ്പറിനെ രണ്ടായി മടക്കുക
അതിനുശേഷം ഈ ആകൃതി പേപ്പറിൽ വരക്കുക.
ശ്രദ്ധയോടെ വരകളിലൂടെ നമ്മൾ തയ്യാറാക്കിയ പാറ്റേൺ മുറിച്ചെടുക്കുക
ഈ പാറ്റേൺ ഉപയോഗിച്ചാണ് നാം ബോ നിർമ്മിക്കാൻ പോകുന്നത്. നിങ്ങള്‍ ബോ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മെറ്റീരിയലില്‍ പാറ്റേണ്‍വച്ച് അതേ ആകൃതിയില്‍ വെട്ടിയെടുക്കുക.
മുറിച്ചെടുത്ത പീസിനെ ഈ ചിത്രത്തിൽ കാണുന്നതുപോലെ ബാൻഡിൽ കോർത്ത് വട്ടം കെട്ടുക.
ബോയുടെ അളവുകൾ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വ്യത്യാസപ്പെടുത്താവുന്നതാണ്