പടവലം കൃഷി
ജൂണ്‍ ജൂലായ് മാസങ്ങളോഴികെ കഠിനമായ മഴ ഇല്ലാത്ത ഏതു സമയത്തും പടവലം കൃഷി ഇറക്കാം.ഗ്രോ ബാഗില്‍ ടെറസ്സില്‍ വളര്‍ത്താന്‍ പറ്റിയ പച്ചക്കറിയാണ് പടവലം
കൃഷി ചെയ്യുന്ന വിധം
തടത്തിലാണ് വിത്ത് നടേണ്ടത്.ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം
മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. നേരിട്ട് വിത്ത് പാകിയാണ് പടവലം കൃഷി ചെയ്യുന്നത്. ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം. വിത്ത് രണ്ടില പാകം ആകുന്നതു വരെ വെയില്‍ നേരിട്ട് കൊള്ളാതെ ശ്രദ്ധിക്കണം.
വിത്ത് മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം ,
പടവലം കൃഷിക്ക് പ്രധാനം പന്തലാണ്. നല്ല ഉറപ്പോടെ പന്തല്‍ ഇട്ടുകൊടുക്കണം.മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തല്‍കെട്ടാനുപയോഗിക്കുന്നത്. ചെടിവളര്‍ന്നു പന്തലില്‍ കയറുന്ന സമയത്താണ് ആദ്യത്തെ മേല്‍വളപ്രയോഗം നടത്തേണ്ടത്. മേല്‍വളമായി ചാണകപ്പൊടിയോ ക 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായി നനച്ചുകൊടുക്കാം. പര്‍ന്ന് കയറി തുടങ്ങുമ്പോളാണ് വളം ഇടേണ്ടത്. പ്രധാനവള്ളി പന്തലില്‍ കയറി തുടങ്ങിയാല്‍ ചെറുവള്ളികള്‍ നശിപ്പിച്ചുകളയണം
ഇല ചുരുട്ടി പുഴു , കായീച്ച , തണ്ട് തുരപ്പൻ എന്നിവ ആക്രമണകാരികളായ ശത്രുക്കളാണ് ,ഗോമൂത്രം കാന്താരി വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു ഇവയെ അകറ്റാം
വിരശല്യത്തിന്‍റെ പ്രധാനമരുന്നാണ് പടവലം. പിത്താശയസംബന്ധമായ അസുഖങ്ങള്‍ക്കും മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും പ്രധാന ഔഷധമായി പടവലം ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നു. വൈറ്റമിന്‍സിന്‍റെ കലവറയാണ് പടവലം. കാത്സ്യം,ഇരുമ്പ്,മംഗ്നീഷ്യം,ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ പടവലത്തില്‍ അടങ്ങിയിരിക്കുന്നു. ഓരോ വീട്ടിലും ഓരോ ചുവട് പടവലമെങ്കിലും വച്ച് പിടിപ്പിക്കേണ്ടതാണ്