പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ…

നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് പാല്‍ എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ പാലിനൊപ്പം ഒഴിവാക്കേണ്ട ചില ആഹാരവസ്തുക്കളുണ്ട്. പലപ്പോഴും പറഞ്ഞുകേള്‍ക്കാറില്ലേ വിരുദ്ധാഹാരങ്ങള്‍ കഴിക്കരുതെന്ന്. കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ തമ്മില്‍ യോജിക്കാതിരുന്നാല്‍ അവ വിരുദ്ധാഹാരമാണ്. കാലക്രമേണ പല രോഗങ്ങള്‍ക്കും ഇത് വഴിവച്ചേക്കും. അത്തരത്തില്‍ പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കളിലേക്ക്.

പാലും ഏത്തപ്പഴവും

പാലും ഏത്തപ്പഴവും ഒന്നിച്ചു കഴിക്കുന്നത് ദഹനക്കുറവിനിടയാക്കും. ഇവയുടെ നിരന്തരമുളള ഉപയോഗം അലര്‍ജി, പനി, ജലദോഷം എന്നിവയ്ക്ക് കാരണമായേക്കും. ഏത്തപ്പഴം മാത്രമല്ല മറ്റു പഴങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. വിവിധതരം ഷെയ്ക്കുകള്‍ ദഹനക്കേട്, പുളിച്ചുതികട്ടല്‍ എന്നിവ ഉണ്ടാക്കും.

പാലും മീനും

മീന്‍ കൂട്ടിയുളള ഊണിന് ശേഷം ഒരുകാരണവശാലും പാല്‍പ്പായസമോ ഐസ്‌ക്രീമുകളോ കഴിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യവിദ്ഗ്ധര്‍ പറയുന്നത്. ഇവ ഒന്നിച്ചുകഴിക്കുന്നത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. രക്തം അശുദ്ധമാകുവാനും ഇടയാക്കും. ത്വക് രോഗങ്ങള്‍ക്കും സാധ്യതയുണ്ടത്രെ

പാലും തണ്ണിമത്തനും

പാല്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ തണ്ണിമത്തനാവട്ടെ പെട്ടെന്ന് ദഹിക്കും. പാലും തണ്ണിമത്തനും ഒന്നിച്ചുകഴിച്ചാല്‍ അസിഡിറ്റിയും പുളിച്ചുതികട്ടലും ഉണ്ടായേക്കും

Leave a Reply

Your email address will not be published. Required fields are marked *