തരംഗമായി ‘ഷാജീസ് കോര്‍ണര്‍’

പാവപ്പെട്ടവർക്ക് സഹായം നൽകാനായി നടന്‍ സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണർ തരംഗമാകുന്നു . കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ഈ ഓണത്തിന് ആദരവ് നല്‍കിയിരുന്നു.

പാഷാണം ഷാജി തൻ്റെയുട്യൂബ് ചാനലിലൂടെ ലഭിക്കുന്നവരുമാനത്തിൻ്റെ ഒരു പങ്ക് നിർധനർക്ക് സഹായങ്ങളായി നൽകി വരുകയാണ്. ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവാക്കുമെന്ന് പാഷാണം ഷാജി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമർശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും , തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം,കൊച്ചുകൊച്ച് സംഭവങ്ങളെ കോർത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവിൻ്റെ ഭാര്യ രശ്മിയും ചാനലിൽ പൂർണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്.

ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’ , ‘സുരച്ചേട്ടായി.എന്നിങ്ങനെയാണ് പരിപാടികൾ .തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്‍റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു. സ്വന്തം നിലയിൽ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവർത്തനം ഇപ്പോൾ സാജു നടത്തി വരുന്നുണ്ട്.യൂട്യൂബ് ചാനൽ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *