മാമ്പഴം ഹൽവ
കൊതിയൂറുന്ന മാമ്പഴം ഹൽവ വളരെ രുചികരമായി വീട്ടിൽ ഉണ്ടാക്കാം .മാമ്പഴത്തിന്ന്റെ തനതായ രുചിയും നിറവും നഷ്ടപ്പെടാതെ ഉണ്ടാകാവുന്ന വളരെ സ്വാദിഷ്ടവും എളുപ്പം തയ്യാറാക്കാവുന്നതുമായ ഹൽവ ആണിത് .
ചേരുവകൾ
മാമ്പഴ പൾപ്പ് -3 കപ്പ്
പഞ്ചസാര -1 കപ്പ്
വാനില കസ്റ്റഡ് പൌഡർ -1/ 2 കപ്പ്
വെള്ളം -3 കപ്പ്
നെയ്യ് 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് മുറിച്ചത് –
ഏലക്ക പൊടി -1/ 4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
3 കപ്പ് മാമ്പഴത്തിന്റെ പൾപ്പ് ഉം (പഴുത്ത മാമ്പഴം തൊലി മാറ്റിയെടുത്ത കാമ്പ് , വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചത്.)ഒരു കപ്പ് പഞ്ചസാരയും അര കപ്പ് വാനില കസ്റ്റഡ് പൗഡറും 3 വെള്ളവും ഒരുമിച്ച് ചേർത്ത് യോജിപ്പിച്ച ശേഷം ഏകദേശം 20 മിനിറ്റ് ചെറിയ തീയിൽ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക .2 ടേബിൾ സ്പൂൺ നെയ്യും നുറുക്കിയ അണ്ടി പരിപ്പും കാൽ ടീസ്പൂൺ ഏലക്ക പൊടിയും ഇതിലേക്ക് ചേർത്ത് കൊടുക്കുക . ഈ കൂട്ട് കട്ടിയായി വരുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ചേർക്കുക. ശേഷം പാത്രത്തിൽ നിന്നും വിട്ടു പോരുന്ന പരുവത്തിലായി കഴിയുമ്പോൾ , നെയ്യ് പുരട്ടിയ ഒരു പരന്ന പാത്രത്തിലേക്ക് പകർത്തുക . ചൂടാറിയ ശേഷം വളരെ മനോഹരമായി മുറിച്ചെടുക്കാൻ കഴിയുന്നതാണ്.
തയ്യാറാക്കിയത്-സുവർണ മഹേഷ്