വിനോദ് നാരായണന്‍റെ പുതിയ നോവല്‍ ‘ഹണിട്രാപ്പ്’ കൂട്ടുകാരിയില്‍

നിവിന്‍ സുബ്രഹ്മണ്യന്‍ മലയാള സിനിമയിലെ മുന്‍നിര തിരക്കഥാകൃത്താണ്. അദ്ദേഹത്തിന്‍റെ എല്ലാ തിരക്കഥകളും സൂപ്പര്‍ഹിറ്റാണ്. ഒരു തിരക്കഥക്ക് അമ്പതു ലക്ഷത്തിനുമേല്‍ പ്രതിഫലം വാങ്ങുന്നുണ്ട് നിവിന്‍ സുബ്രഹ്മണ്യന്‍. നിവിനെ തകര്‍ക്കുന്നതിന് ശത്രുക്കള്‍ രംഗത്തെത്തുന്നു. അദ്ദേഹത്തിനെതിരെ വ്യത്യസ്തമായ ഒരു പദ്ധതിയാണ് ശത്രുക്കള്‍ ഒരുക്കുന്നത്. ഒരു ഹണിട്രാപ്പ്. മെറിന്‍ സിന്‍ഡ്രല്ല എന്ന സുന്ദരിയായ യുവതിയെ അതിനായി അവര്‍ രംഗത്തിറക്കുന്നു.

പക്ഷേ അതിനു മുമ്പേ മറ്റൊരു പെണ്‍ചിലന്തി നിവിനെ വരിഞ്ഞുമുറുക്കിയിരുന്നു. ആരാണവള്‍? എന്തായിരുന്നു അവളുടെ ലക്ഷ്യം? ആരായിരുന്നു അവളുടെ പിന്നില്‍? ലോക്ഡൗണ്‍ കാലത്തെ ഒരു വിശുദ്ധപ്രണയത്തിന്‍റേയും ഒരു കൊലപാതകത്തിന്‍റേയും കഥ നവീന മലയാള സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിക്കൊണ്ട് വിനോദ് നാരായണന്‍റെ ഏറ്റവും പുതിയ നോവല്‍ കൂട്ടുകാരി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നു.  

Leave a Reply

Your email address will not be published. Required fields are marked *