വീണ്ടും തരംഗമായി ബ്ലാക്ക് മെറ്റൽ മൂക്കുത്തി

മലയാളികളുടെ ആഭരണശേഖരണത്തിൽ എന്നും പ്രാധാന്യമുള്ള ആഭരണമാണ് മൂക്കുത്തി. സ്വർണ്ണമൂക്കുത്തികളും കല്ല് മൂക്കുത്തികളും അണിഞ്ഞിരുന്ന പെൺകുട്ടികൾക്കിടയിൽ ബ്ലാക്ക് മെറ്റൽ മൂക്കുത്തികൾക്ക് ആണ് ഇപ്പോൾ പ്രിയം.

പല വലിപ്പത്തിൽ, പല രൂപത്തിൽ, പല വിലയിൽ ലഭ്യമായ മൂക്കുത്തികൾക്ക് വൻ സ്വീകാര്യതയാണ് മാർക്കറ്റിൽ ലഭിച്ചിരിക്കുന്നത്. 15 രൂപ മുതൽ 500 രൂപ വരെ വിലവരുന്ന മൂക്കുത്തികൾ ലഭ്യമാണ്. ജിമിക്കി കമ്മൽകൾക്കും ബ്ലാക്ക് മെറ്റൽ മാലകൾക്കുമൊപ്പം ധരിക്കാവുന്ന മാച്ചിംഗ് മൂക്കുത്തികളും കടകളിൽ കാണാം. ട്രഡീഷണൽ ലുക്ക് തരുന്നതും ഇത്തരം വലുപ്പത്തിലുമുള്ള മൂക്കുത്തിയാണ് ഏറ്റവും കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. മൂക്ക് കുത്തിട്ടില്ലാത്തവർക്കായി കയറ്റിയിടാൻ പറ്റുന്ന മൂക്കുത്തികളും കുത്തിയവർക്കായി നോസ് പിന്നുകളും ലഭിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *