വൈറല്‍ വീഡിയോയിലെ ഈ മുഖത്തെ പരിചയമുണ്ടോ


തിരുവല്ല തുകലശ്ശേരി സ്വദേശിയായ സുപ്രിയ സുരേഷാണ് ഈ വൈറൽ വീഡിയോയിലെ ആ മുഖം. തിരുവല്ല ജോളി സിൽക്സ് ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് തിരക്കേറിയ റോഡിൽ നിൽക്കുന്ന വയോധികനെ കാണുന്നത്..

‘കാറും ബൈക്കും ചീറിപ്പാഞ്ഞ് പോകുന്ന റോഡിൽ ആ അച്ഛൻ നടക്കുന്നത് കണ്ടാണ് ഓടി അരികിലെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു നടന്നിരുന്നത്.. ബൈക്കൊക്കെ അടുത്തു വന്ന് വളഞ്ഞു പോകുന്നു.. ഞാനോടി അടുത്ത് ചെന്ന് സൈഡിലേക്ക് മാറ്റി നിർത്തി.. ചേട്ടൻ എന്തായാലും വരുമല്ലോ അപ്പോൾ ബൈക്കിൽ കയറ്റി സ്റ്റാന്‍ഡിലേക്ക് വിടാം എന്നാണ് ആദ്യംചിന്തിച്ചത്.. പെട്ടെന്ന് ബസ് വന്നപ്പോ കൈ കാണിച്ച് നിർത്തി.. അച്ഛനിവിടുന്ന് എവിടേയും പോകല്ലേ എന്നു പറഞ്ഞ് ഓടിപ്പോയി ബസുകാരോട് കാര്യം പറഞ്ഞു.. അച്ഛനെ പിടിച്ചു കൊണ്ടു വന്ന് ബസിലേക്ക് കയറ്റി.. അതു കണ്ട് സമാധാനത്തിലാ മടങ്ങിയത്” നടന്ന സംഭവം സുപ്രിയ ഇങ്ങനെയാണ് വിവരിക്കുന്നത്..


തിരക്കേറിയ റോഡിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന അന്ധനായ വയോധികനെ സഹായിക്കുന്ന ഒരു യുവതിയാണ് വീഡിയോയിൽ. അദ്ദേഹത്തിന്‍റെ അടുത്തെത്തി എന്തോ ചോദിച്ച യുവതി അതുവഴി വന്ന കെഎസ്ആർടിസി ബസിന് കൈ കാണിക്കുന്നു. കുറച്ച് മുമ്പിലേക്കാണ് ബസ് നിർത്തിയത്. വയോധികനെ ആ വഴിയിൽ ഒതുക്കി സുരക്ഷിതമായി നിർത്തിയ ശേഷം ബസിനരികിലേക്ക് ഓടി വന്ന് കണ്ടക്ടറോട് എന്തോ പറയുന്നു. പിന്നീട് തിരികെ പോയ വയോധികനെ കൈ പിടിച്ച് കൊണ്ടു വന്നു ബസില്‍ കയറ്റി മടങ്ങുന്നു.. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ആരോ പകർത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ കാണാം

jolly Silks Thiruvalla സെയിൽസ് ഗേളിന്റ നന്മയുടെ മനസ്സു കാണാം🙏🙏

കൊറോണയുടെ കാലത്ത് വഴിയറിയാതെ നടു റോഡിൽ നിന്ന അന്ധനായ വൃദ്ധന് വഴികാട്ടി 👍👍👍jolly Silks Thiruvalla സെയിൽസ് ഗേളിന്റ നന്മയുടെ മനസ്സു കാണാം🙏🙏©കടപ്പാട്

Posted by Variety Media on Tuesday, July 7, 2020

Leave a Reply

Your email address will not be published. Required fields are marked *