ശരത്ചന്ദ്രവർമ്മയുടെ ഭാവനയിലെ കൊറോണം…

ജി.കണ്ണനുണ്ണി.

തമാശയയിൽ പൊതിഞ്ഞ് ചിന്തനീയമായ വാക്കുകളിലൂടെയാണ് ഇത്തവണത്തെ ഓണത്തെ മലയാളികളുടെ പ്രിയ ഗാനരചയിതാവ് വരവേൽക്കുന്നത്. കൊറോണ നമ്മുടെ ഓണം കവർന്നതിനാൽ ഇത്തവണത്തെ ഓണത്തെ “കോറോണം” എന്ന പേരിട്ടാണ് വയലാർ ശരത് ചന്ദ്രവർമ്മ വിശേഷിപിച്ചത്.

‘കൊറേ ഓണമുണ്ടവരെന്ന ചൊല്ലുണ്ടല്ലോ’ എന്നുമദ്ദേഹം ‘കോറോണം’ എന്ന വാക്കിന്റെ അർത്ഥതലം ഫലിതപൂർണമായി കണ്ടെത്തുന്നു.മാവേലി വരുന്നതും രസകരമായിട്ടാണ് വാക്കുകളിൽ ചിത്രീകരിക്കുന്നത്.’മാസ്‌ക്കണിഞ്ഞ മാവേലി, കിണ്ടിയിൽ സാനിറ്റൈസർ…എന്നാണ് അദ്ദേഹം എഴുതുന്നത്.

കൊറോണയ്ക്ക് ഇടയിലും ഓണം കച്ചവടമാകുന്നതിനെ “കച്ചവടക്കാർ പത്ത് ദിവസങ്ങൾ കൊണ്ട് നമ്മളെ മൊത്തം അളന്നെടുക്കും” എന്ന തമാശ വാക്കുകളിൽ അദ്ദേഹം കുറിക്കുന്നു. പൂക്കളമിടുമ്പോൾ ഓരോ നിരകളും തമ്മിൽ സാമൂഹിക അകലം വേണം എന്നും, വണ്ടുകളുടെ ശൂനാവള്ളിത്തരം പൂക്കളോട് കാട്ടിയാൽ പിഴ അങ്ങലെ ചില ഭേദഗതികളും പൂക്കളമിടുമ്പോൾ ഉണ്ട് എന്നുമാണ് രസകരമായി എന്റെ ചാറ്റിന് മറുപടിയായി പ്രണയ ഗാനങ്ങളുടെ പ്രിയ എഴുത്തുകാരൻ വയലാർ ശരത് ചന്ദ്രവർമ്മ കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!