അട്ടപ്പാടിയുടെ ജീവിതം പറയുന്ന ”സിഗ്നേച്ചർ”

‘ ഇതു താൻ ഡാ പൊലീസ് ” എന്ന ചിത്രത്തിനു ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന
പുതിയ ചിത്രമാണ് “സിഗ്നേച്ചർ “.സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര,അരുൺ വർഗീസ് തട്ടിൽ,ജസ്സി ജോർജ് എന്നിവർ ചേർന്ന് നിർമിക്കുന്ന സിഗ്നേച്ചറിന്റെ തിരക്കഥ,സംഭാഷണം സിഎംഐ വൈദികനായ ഫാ. ബാബു തട്ടിൽ എഴുതുന്നു. അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


ആക്‌ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു.ഒപ്പം,മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.എസ് ലോവൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രൊജക്റ്റ്‌ ഡിസൈനർ-നോബിൾ ജേക്കബ്,ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌,എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട്‌ ഡയറക്ടർ-അജി അമ്പലത്തറ, കോസ്റ്റുംഡിസൈനർ-സുജിത് മട്ടന്നൂർ,ഡിസൈനിംഗ്- ആന്റണി സ്റ്റീഫൻ.പൂർണമായും അട്ടപ്പാടിയിൽ ചിത്രീകരിക്കുന്ന,അട്ടപ്പാടിയിലെ ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന ‘സിഗ്നേച്ചറിന്‍റെ ഷൂട്ടിംഗ് ഇന്നുമുതല്‍ തുടങ്ങി .വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!