വാക്കുകൾ
ഷാജി ഇടപ്പള്ളി
വാക്കുകൾക്ക്
ആയുധത്തേക്കാൾ
മൂർച്ചയുണ്ട്..
വാക്കുകൾക്ക്
മരുന്നുകളേക്കാൾ
ശക്തിയുമുണ്ട്…
ഒരിണക്കത്തിനും
പിണക്കത്തിനും
ഒറ്റ വാക്കുമതിയാകും..
മുറിവേൽപ്പിക്കുന്നതിനും
മുറിവുണക്കുന്നതിനും
ഒറ്റ വാക്കുമതിയാകും..
ഒറ്റപ്പെടുത്തുന്നതിനും
ഒരുമിച്ചു നടക്കുന്നതിനും
ഒറ്റ വാക്കു മതിയാകും..
ഒരു വഴി ചൂണ്ടാനും
ഒരു വഴിക്കാക്കാനും
ഒറ്റ വാക്കു മതിയാകും..
ഒരു പടിയുയർച്ചക്കും
ഒരു പടിയിറക്കത്തിനും
ഒറ്റ വാക്കു മതിയാകും..
ഓരോ വാക്കുകളും
നേരം പോക്കുകളല്ല
ഹൃദയ വികാരങ്ങളാണ്….