പ്രീ ഓസ്കാര്‍ 2022; കറുപ്പിന് അഴകായ് പ്രീയങ്കചോപ്ര
പ്രീ ഓസ്കാർ 2022 പാർട്ടിയിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ശ്രദ്ധേയമായത് സാരിയിൽ. ‘ജേഡ് ബൈ മോണിക്ക ആന്‍ഡ് കരീഷ്മ’ ലേബലിൽ നിന്നുമാണ ഷീർ സാരിയാണ് താരം തെരെഞ്ഞടുത്തത്.
എംബ്രോയ്ഡറിയും സീക്വിനുകളും ഉണ്ടെങ്കിലും ലളിതമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ട്രാപ്ലസ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്.ബ്രേസ്ലറ്റ്, കമ്മൽ, മോതിരം എന്നിവയാണ് ആക്സസറൈസ് ചെയ്തത്. മേക്കപ്പിലും ക്ലീൻ ലുക്ക് താരം നിലനിർത്തി.