‘നമുക്ക് പപ്പടം മലേഷ്യയില്‍ ഏഷ്യന്‍ നാച്ചോസ്’ വില 500!!!
മലയാളിക്ക് സദ്യയ്ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പപ്പടം. മലേഷ്യയില്‍ സ്റ്റാറ് വാല്യുള്ള വിഭവമാണ് പപ്പടം തള്ളി മറിച്ചതല്ല.. പക്ഷേ, പപ്പടം എന്നുപറഞ്ഞു ചെന്നാൽ സംഭവം കിട്ടില്ല, പപ്പടത്തിനെ അടിമുടി പരിഷ്കരിച്ച് ‘ഏഷ്യൻ നാച്ചോസ് ‘ എന്ന പേരിലാണ് മലേഷ്യയിലെ വിതരണം.
കോലാലംമ്പൂരിലെ ഒരു ഹോട്ടലിലാണ് 500 രൂപയ്ക്ക് ഏഷ്യൻ നാച്ചോസ് എന്ന പേരിൽ പപ്പടം വിതരണം ചെയ്യുന്നത്. സാമന്ത എന്ന വ്യക്തിയാണ് തന്റെ ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’ എന്ന പേരിലാണ് സാമന്ത പപ്പടത്തിന്റെ ദൃശ്യം പങ്കുവെച്ചത്. ഏഷ്യൻ നാച്ചോസ് എന്ന പേരില്‍ പപ്പടത്തിനൊപ്പം അവോക്കാഡോയും ടാമറിൻഡ് സൽസയും ക്രിസ്പി ഷല്ലോട്സും ചേർത്താണ് പപ്പടം വിളമ്പുന്നത്.
ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പേര് മാറ്റത്തിനെതിരെയും വിലയെ പറ്റിയുമെല്ലാം വ്യാപക പ്രതിഷേധമാണ് പലരും ഉന്നയിക്കുന്നത്.