നിലമ്പൂര്‍ ഇന്ന് വിധിയെഴുതും!!!!! വോട്ടെടുപ്പ് തുടങ്ങി
മൂന്ന് മുന്നണികളുടേയും പി വി അന്‍വറിന്റേയും അഭിമാന പോരാട്ടം നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും മോഹന്‍ ജോര്‍ജുമാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. വിജയ പ്രതീക്ഷയിലാണ് മുന്നണി സ്ഥാനര്‍ത്ഥികള്‍.ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍ ഈ മണ്ഡലത്തിലുണ്ട്.
മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് രാവിലെ തന്നെ ദൃശ്യമാകുന്നത്
. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.