ഇടവമഴ

കവിത മഞ്ജു ഭാസി പനങ്ങാട്

പുലർകാല മഴയായി നീ പെയ്തു
വരലക്ഷ്മി എഴുന്നള്ളും പോലെ
ഇടവത്തിൽ ഈണത്തിൽ പാടി
മുളംതണ്ടിൻ സംഗീതം പോലെ …

എന്റ ഈറനണിഞ്ഞു നിന്ന
ചുറ്റോടു ചുറ്റുമുള്ള
പ്രകൃതിയാം ഭാവത്തെ ഞാൻ
തണുപ്പിൽ കുതിർന്നൊന്നു നോക്കി

കൊടും മഴയത്ത് നീ –
യെന്നിൽ ചാർത്തിയ
തണുവിൽ ഞാൻ
കൈകൊണ്ടു മൂടിപ്പുതച്ചു

എന്റ മുറ്റത്തെ മന്ദാരം
മലർകാന്തി നിറച്ചപ്പോൾ
മഴ പാരിൽ പടർന്നു
തെന്നലായി വീശി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!