ആരോഗ്യമുള്ള ശരീരത്തിനായി ദിവസവും ഒരാപ്പിള്‍ കഴിക്കൂ

വളരെയധികം അയണിന്റെ അംശം അടങ്ങിയിട്ടുള്ള ഒരു ഫലമാണ് ആപ്പിള്‍. ആപ്പിള്‍ ദിവസവും കഴിക്കുന്നത് കൊണ്ട് ശരീരത്തില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട്. വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ തടയുന്നതിന് ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്. അത്‌പോലെ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ആപ്പിള്‍ സഹായിക്കുന്നു.

ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. 81 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 40 ഗ്രാം ഫൈബര്‍… ഇതിന് പുറമെ ഫാറ്റ് ഫ്രീ, സോഡിയമില്ല. കൂടാതെ കാത്സ്യം, പൊട്ടാസ്യം, നിയാസിന്‍, ഫോളേറ്റ്സ്, തയാമിന്‍, വിറ്റാമിന്‍-എ, സി, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നയാള്‍ക്ക് എനര്‍ജിയെ പറ്റി വേവലാതിപ്പെടേണ്ടി വരില്ല. കാരണം മികച്ച എനര്‍ജി ബൂസ്റ്ററാണ് ആപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് എനര്‍ജി നല്‍കാന്‍ സഹായിക്കുന്നത്.

വയറ് വൃത്തിയായി സൂക്ഷിക്കാന്‍ ഉതകുന്ന ഒരു പഴം കൂടിയാണ് ആപ്പിള്‍. എന്നും ഒരാപ്പിള്‍ കഴിക്കുന്നതിലൂടെ കുടല്‍, ആമാശയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം വൃത്തിയായി നടക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഒപ്പം വയറ്റിലെത്തുന്ന വിഷാംശങ്ങളെ പുറന്തുള്ളുകയും ചെയ്യുന്നു.

ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാനും ആപ്പിളിനാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്. ആസ്ത്മയുള്ളവര്‍ക്കാണെങ്കില്‍ ആശ്വാസം പകരാനും ആപ്പിള്‍ ഉപകരിക്കും.

ശരീരഭാരം കുറയ്ക്കാനും, പ്രമേഹം കുറയ്ക്കാനുമെല്ലാം ആപ്പിള്‍ നല്ലയൊന്നാന്തരം മരുന്നാണ് . ഡയറ്റും വ്യായാമവും പതിവായി ചെയ്യുന്നവര്‍ തീര്‍ച്ചയായും ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!