എച്ച്10എന്‍3 പക്ഷിപ്പനി മനുഷ്യനിലും; ലോകത്തെ ആദ്യ കേസ് ചൈനയിൽ

എച്ച്10എന്‍3 പക്ഷിപ്പനി ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കൻ ചൈനയിലെ ജിയാംഗിൽ 41 വയസുകാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായാണ് മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷെ​ന്‍​ജി​യാം​ഗ് സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ഏ​പ്രി​ൽ 28നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. രോ​ഗം ബാ​ധി​ച്ച​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണ്. അ​ധി​കം വൈ​കാ​തെ ഇ​യാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ചൈ​ന​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ​സ​മി​തി അ​റി​യി​ച്ചു. എന്നാൽ എവിടെ നിന്നാണ് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്ന് ചൈ​നീ​സ് ആ​രോ​ഗ്യ സ​മി​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!