എത്ര ചെറിയ കണ്ണും വലുതാക്കി കാണിക്കാം
കണ്ണിന് അല്പം കൂടി നീളം ഉണ്ടായിരുന്നെങ്കില്‍ എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. വിഷമിക്കേണ്ട ഈ മേക്കപ്പ് ട്രിക്ക് വശമുണ്ടെങ്കില്‍ കണ്ണിന് നല്ല ഷേപ്പും ഭംഗിയുള്ളതായും തോന്നും.
കണ്ണിന് ചുറ്റും കറുത്ത വലയം ഉണ്ടോ? എങ്കില്‍ ഇവ നിങ്ങളുടെ കണ്ണ് ചെറുതാണന്ന് തോന്നിപ്പിക്കും. കണ്ണില്‍ മേക്അപ്പുകള്‍ ചെയ്യുന്നതിന് മുമ്പ് കണ്ണുകളുടെ താഴെയുള്ള കറുത്ത പാടുകള്‍ മറയ്ക്കുക.
ക്ഷീണിച്ച , ചീര്‍ത്ത കണ്ണുകളും കണ്ണിന് താഴെയുള്ള തൂക്കവും നിങ്ങളുടെ ഭംഗി കുറയ്ക്കും. കണ്ണിന് തണുപ്പ് നല്കി ആയാസം കുറയ്ക്കുക.
നല്ല ആകൃതിയില്‍ നിര്‍ത്തിയിരിക്കുന്ന പുരികം മുഖത്തിന്റെ ഭംഗിയില്‍ വളരെ വ്യത്യാസം വരുത്തും. അതിനാല്‍ എല്ലായ്പ്പോഴും പുരികം വൃത്തിയായി ആകൃതിയില്‍ നിര്‍ത്തുക. കണ്ണിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇത് വഴി തെളിയിക്കും.പുരികത്തിന് നേര്‍ത്ത രീതിയില്‍ നിറം നല്‍കുന്നത് കണ്ണുകളുടെ ഭംഗി എടുത്തു കാണിക്കാന്‍ നല്ലതാണ്
കണ്പോളകളില് നേര്‍ത്ത ഐഷാഡോ നല്‍കുന്നത് കണ്ണുകള്‍ക്ക് വലുപ്പം തോന്നാന്‍ സഹായിക്കും. ഇളം തവിട്ട് അല്ലെങ്കില്‍ പിങ്ക് നിറങ്ങളും നിറമില്ലാത്ത ഐഷാഡോയും കണ്ണുകളുടെ ആകൃതിയും ഭംഗിയും ഏടുത്ത് കാട്ടാന്‍ സഹായിക്കും
താഴെത്തെ കണ് പീലികള്‍ക്ക് മാത്രം ശ്രദ്ധ നല്‍കാതെ മുകളിലത്തെ കണ്‍പോളയിലും ഐലൈനര്‍ നല്‍കുക. കണ്ണ് തുറക്കുമ്പോള്‍ അല്പം വലുതാണന്ന് തോന്നിക്കാന്‍ ഇത് സഹായിക്കും. കണ്പോള തീരുന്നിടത്ത് ഐലൈനര്‍ എഴുതുന്നത് നിര്‍ത്തരുത് ഒരല്പം കൂടി നീട്ടി വരയ്ക്കുക. – കണ്പീലികള് ചെറുതായി ചുരുട്ടുന്നതും മസ്കാര ഉപയോഗിക്കുന്നതും കണ്ണുകളുടെ ഭംഗി കൂട്ടാന്‍ സഹായിക്കും