എല്‍സമ്മയും പാലുണ്ണിയും സന്തോഷമായി ജീവിക്കുന്നുണ്ടാകും; ആദ്യചിത്രത്തിന്‍റെ ഓര്‍മ്മ പങ്കിട്ട് ആന്‍
‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് ആന്‍അഗസ്റ്റിന്‍. ആൻ ഇപ്പോൾ വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനില്‍ക്കുയാണെങ്കിലും സോഷ്യൽ മീഡിയയിലെസജീവ സാന്നിധ്യമാണ്താരം.
ആദ്യ ചിത്രത്തെ പറ്റി സോഷ്യൽ മീഡിയയിലൂടെ ഓർമ്മ കുറിച്ചിരിക്കുന്നത് ആന്‍. തൻ്റെ ആദ്യ ചിത്രം ഈ സമയത്തായിരുന്നുവെന്നും പിന്നീട് കുറച്ചു നാൾ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു താനെന്നുമാണ് ആൻ അഗസ്റ്റിൻ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം.
‘2010 ൽ, ഈ സമയത്തായിരുന്നു ഞാൻ എൽസമ്മയെ കണ്ടുമുട്ടിയതും തുടർന്ന് ഒരു മാസത്തിലേറെ അവളായി മാറിയതും. ഞാൻ ഇപ്പോഴും എൽസമ്മയെയും പാലൂണ്ണിയെയും കുറിച്ച് ചിന്തിക്കാറുണ്ട്. അവർ ഒരുമിച്ചാണെന്നും അവരുടേതായ ചെറിയ സ്ഥലത്ത് വളരെ സന്തോഷത്തോടെ താമസിക്കുന്നതായും എനിക്ക് ഉറപ്പുണ്ട്.’
ചിത്രത്തിന്‍റെ സംവിധായകനായ ലാൽ ജോസിനൊപ്പമുള്ള ചിത്രവും ചിത്രത്തിലെ മറ്റു താരങ്ങളായ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തിനുമൊപ്പമുള്ള ചിത്രവും ആൻ അഗസ്റ്റിൻ കുറിപ്പിനൊപ്പം പങ്കുവെച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമൻ്റുകളുമായി എത്തുന്നത്.