അട ദോശ
രാജി അന്ധകാരനഴി
അവശ്യസാധനങ്ങള്‍
a) പച്ചരി – 1/2 കപ്പ്
ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
കടല പരിപ്പ് – 1/2 കപ്പ്
തുവര പരിപ്പ് – 1/2 കപ്പ്
ഉണക്ക മുളക് – 25
b) കായം – 1/4 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ഒന്നാമത്തെ ചേരുവകൾ ഒന്നിച്ച് ചേർത്ത് 3, 4 മണിക്കൂർ കുതിത്ത് വെച്ച ശേഷം തരുതരുപ്പായി അരച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില അരിഞ്ഞതും കായപ്പൊടിയും ഉപ്പും ചേർക്കുക. ദോശ മാവിന്റെ അയവിൽ ആയിരിക്കണം മാവ്. മാവ് അരച്ചാൽ ഉടൻ തന്നെ ദോശ ഉണ്ടാക്കാം. മാവ് പുളിക്കരുത്. ദോശ കല്ല് ചൂടായ ശേഷം മാവ് ഒഴിച്ച് പരത്തി, അരികിൽ എണ്ണ തൂവി നന്നായി മൊരിയിച്ച് എടുക്കാം. ചൂടോടെ ഉപയോഗിക്കണം.

