ത്വക് രോഗത്തിനും ജലദോഷത്തിനും പുതിന

ഡോ. അനുപ്രീയ ലതീഷ്

ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. അറേബ്യൻ നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് അറബി ഭാഷയിൽ നാന എന്ന പേരിലറിയപ്പെടുന്നു.കര്‍പ്പൂര തുളസി എന്നും ഇതിന് പേരുണ്ട്. ആയുർവേദപ്രകാരം പുതിന ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്.

ഔഷധഗുണങ്ങള്‍

  • ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്‍തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും.

  • തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

  • വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.
  • ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.
  • പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.പുതീനനീരും വെളിച്ചെണ്ണയും പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും.
  • ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.
  • പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും.
  • ജലദോഷം, ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!