ട്വന്റി 20 ലോകകപ്പില്‍ ഗാനം ആലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍
ട്വന്റി 20 ലോകകപ്പ് ഫൈനല്‍വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വറും . ഓസ്ട്രേലിയയിലെ റിയാലിറ്റി ദി വോയ്സ് ഷോയിലൂടെ ശ്രദ്ധ നേടിയ മലയാളി ഗായികയായ ജാനകി ഈശ്വറാണ് ഫൈനലില്‍ പാടാനെത്തുന്നത്.

മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്.
നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. ജാനകി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്.