അനൂപ് മേനോന്‍ നിര്‍മ്മാണരംഗത്തേക്ക്; ആദ്യചിത്രം “പത്മ”

നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് “പത്മ “.അനൂപ് മേനോന്‍ തന്നെയാണ് തന്റെ ഫേസ് ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.


കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നത് അനൂപ് മേനോന്‍ തന്നെയാണ്.ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ” പത്മ ” യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. നായിക പ്രശസ്തയാണ്. പക്ഷേ തല്‍ക്കാലം ആരാണെന്ന് പറയാതെ സസ്‌പെന്‍സായി സൂക്ഷിക്കുന്നു. “എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയെഴുതി. അത് മറ്റൊരാളോട് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി ” അനൂപ് മേനോന്‍ പറഞ്ഞു.


അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മറ്റ് താരങ്ങള്‍ പുതുമുഖങ്ങളാണ്. ഛായാഗ്രഹണം മഹാദേവന്‍തമ്പി, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രാജീവ്, എഡിറ്റര്‍-സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി.

Leave a Reply

Your email address will not be published. Required fields are marked *