ബ്ലാക്ക് ഹെഡ്സ് ആണോ നിങ്ങളുടെ പ്രശ്നം? വഴിയുണ്ട്

ഓയില്‍ സ്കിന്‍ ഉള്ളവരില്‍ കാണുന്ന പ്രധാന പ്രോബ്ലം ബ്ലാക്ക് ഹെഡ്‌സ് ആണ്. ബ്ലാക്ക് ഹെഡ്സ് നമുക്ക് വീട്ടില്‍ തന്നെ ഇരുന്ന് തന്നെ നീക്കം ചെയ്യാം.

ഫേസ്‌വാഷ് കൊണ്ട് ദിവസവും രണ്ട് നേരമെങ്കിലും മുഖം കഴുകുക.തുളസി, പുതിന, വേപ്പില എന്നിവ അടങ്ങിയ ഫേസ്‌വാഷുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആസ്ട്രിൻജെന്റ് കോട്ടണിൽ മുക്കി എണ്ണമയമുള്ള സ്ഥലത്ത് നന്നായി തുടയ്ക്കുക.

നാരങ്ങാ നീരും പയറുപൊടിയും മുൾട്ടാണിമിട്ടിയും റോസ് വാട്ടറിൽ യോജിപ്പിച്ച് പേസ്റ്റാക്കി മുഖത്തിടുക.ചർമ്മം വരണ്ടാൽ മുഖത്ത് വെള്ളം സ്പ്രേ ചെയ്‌ത ശേഷം വിരല് കൊണ്ട് നന്നായി മസ്സാജ് ചെയ്യുക. ശേഷം മുഖം കഴുകി മൃദുവായ ടവൽ കൊണ്ടി തുടയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *