ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം തല്ലുകൂടാന്‍ റെഡിയാണോ…
അഭിനേതാക്കളെ തേടി വെള്ളരിക്കാപട്ടണം ടീം
മഞ്ജുവാര്യരുടെയും സൗബിന്‍ സാഹിറിന്റെയും ‘തമ്മില്‍തല്ലില്‍’കക്ഷി ചേരാനുണ്ടോ എന്ന ചോദ്യവുമായി ‘വെള്ളരിക്കാപട്ടണ’ത്തിന്റെ കാസ്റ്റിങ് കോള്‍. നാലുവിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്.
ഒന്നാംകക്ഷി(സ്ത്രീ)-പ്രായം 18നും 26നും മധ്യേ
രണ്ടാംകക്ഷി(പുരുഷന്‍)-പ്രായം 22നും 26നും മധ്യേ
മൂന്നാംകക്ഷി(സ്ത്രീ)-പ്രായം 28നും 35നും മധ്യേ
മറ്റ് കക്ഷികള്‍(സ്ത്രീയും പുരുഷനും)-പ്രായം 30നും 50നും മധ്യേ
താത്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും ബയോഡാറ്റയും vellarikkapattanammovie@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. ടിക് ടോക്‌വീഡിയോകള്‍ സ്വീകരിക്കില്ല. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണം’ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. പി.ആര്‍.ഒ. എ.എസ്.ദിനേശ്.