ചമ്മന്തിപ്പൊടി
റെസിപ്പി പ്രിയ .ആർ .ഷേണായ്
അവശ്യസാധനങ്ങൾ
തേങ്ങാ തിരുമ്മിയത് – 5 കപ്പ്വറ്റൽ മുളക് – 15-20കടല പരിപ്പ് – 1/2 കപ്പ്വാളൻ പുളി – ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ കറിവേപ്പില – രണ്ടു കപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയിൽ ഒന്ന് ആദ്യമേ അല്പം തരുതരുപ്പായി പൊടിച്ചെടുക്കുക..(തേങ്ങാ ഒരു പോലെ വറുത്തു വരാൻ വേണ്ടിയാണ് ആദ്യമേ പൊടിക്കുന്നത് ) ഇനി ഈ പൊടിച്ചത് ഒരു ചീനച്ചട്ടിയിലിട്ട് ചെറുതീയിൽ വറുക്കുക…. എണ്ണ ഒന്നും ചേർക്കരുത്.. നന്നായി വറുത്തു നല്ല ബ്രൌൺ കളർ ആവുമ്പോൾ വാങ്ങി വെയ്ക്കാം… നന്നായി ചൂടാറിയതിനു ശേഷം ഇതിൽ ഉപ്പ് ചേർക്കാം.. ഉപ്പ് ആദ്യമേ ചേർക്കരുത്… ഇനി ഒന്നൂടെ നന്നായി മിക്സിയിൽ പൊടിച്ചെടുക്കുക