ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ‘ഏജ് ജസ്റ്റ് നമ്പര്‍’…

പ്രായമാകുന്നത് അനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. ചർമ്മത്തിന്‍റെ ഇലാസ്തികത നഷ്ടപ്പെടാം ,ഭാരം കൂടാം തുടങ്ങി പല പ്രശ്നങ്ങളും ശരീരത്തിനുണ്ടാകുന്നു.പ്രായമേറിയാലും ഫാഷന്‍റെ കാര്യത്തിൽ വിട്ടു വീഴ്ചയ്ക്ക് തയാറാകാത്തവർക്കാണ് കുറിപ്പ്. ഇഷ്ടമുള്ള വര്‍ണം മാത്രം ധരിക്കുന്നതാണ് നിങ്ങതളുടെ പതിവെങ്കില്‍ അതൊന്ന് മാറ്റിപിടിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന്എപ്പോഴും ബ്ലാക് വസ്ത്രങ്ങൾ ധരിക്കുന്ന സ്വഭാവമുണ്ടെങ്കിൽ 40 കഴിയുമ്പോൾ അത് അവസാനിപ്പിക്കാൻ ശ്രമിക്കുക. വണ്ണം കുറച്ച് കാണിക്കുന്നതാണെങ്കിലും ഇത് ഈ പ്രായക്കാരുടെ ഫാഷന് അനുയോജ്യമായ ഒന്നല്ല.

ശരീരത്തിലെ മാറ്റങ്ങൾ എടുത്ത് കാണിക്കാൻ ഇത്തരം മുറുകിയ വസ്ത്രങ്ങൾ കാരണമാകും. ഒഴുകി കിടക്കുന്നതും അതുപോലെ അയഞ്ഞതുമായ വസ്ത്രങ്ങളാണ് ഈ പ്രായകാർക്ക് കൂടുതൽ അനുയോജ്യം. ഫാഷൻ പ്രധാനമാണെങ്കിലും പ്രായത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ.ഒരുപാട് കാഷ്വലായ വസ്ത്രങ്ങൾ ധരിക്കാതിരിക്കേണ്ടതും ഏറെ പ്രധാനമാണ്.

പക്ഷെ നാൽപ്പത് കഴിയുമ്പോൾ അമിതമായി മേക്കപ്പ് ഇടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ മേക്കപ്പ് പ്രായം തോന്നിക്കാൻ കാരണമാകും. ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിൻ്റെ പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *