മുട്ട ബിരിയാണി

അനു പാറു

പ്രഷർകുക്കറിൽ എളുപ്പത്തിൽ മുട്ട ബിരിയാണി ഉണ്ടാക്കാം


ഉണ്ടാക്കുന്ന വിധം


Step – 1 ഒരു കപ്പ് ബസ് മതി അരി നന്നായി കഴുകിയതിന് ശേഷം 20 mnt വെള്ളത്തിൽ കുതിർത്തിവെക്കുക.


Step-2 അടുത്തതായി ഒരു പാത്രത്തിൽ 2 tsp തൈര് 1/4 tsp മഞ്ഞൾ പൊടി, 1/2 tsp മുളകുപൊടി, 1/2 tsp മല്ലിപൊടി, 1 tsp ബിരിയാണി മസാല പൊടി, 1/4 tsp ഖരം മസാല എന്നിവ നന്നായി യോജിപ്പിച്ച് വെയ്ക്കുക.


Step – 3 അടുത്തതായി ചൂടായ പാനിലേക്ക് 3 tsp oil ഒഴിച്ച് അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഇടുക. നല്ല brown നിറം ആകുന്നതു വരെ നന്നായി വഴറ്റുക. അതിനു ശേഷം വഴറ്റിയ ഉള്ളി മാറ്റി വെച്ച് അതേ പാനിലേക്ക് 1 tsp oil ഒഴിച്ച് 1/4 tsp മഞ്ഞൾ പൊടി, 1/2 tsp കാശ്മീരി മുളകു പൊടി, 1/2 tsp മല്ലിപ്പൊടി എന്നിവ ഇട്ട്, അതിലേക്ക് വരഞ്ഞു വെച്ച 3 പുഴുങ്ങിയ മുട്ട ഇട്ട് നന്നായി യോജിപ്പിക്കുക. ഒരു 2 mnt റോസ്റ്റ് ചെയ്യുക.


Step – 4 അടുത്തതായി ഒരു പ്രഷർ കുക്കർ എടുത്ത് ചൂടായതിന് ശേഷം 1 tsp നെയ്യ്, 2 tsp oil ഒഴിച്ച് അതിലേക്ക് 2 ഏലക്കായ, 1/4 tsp പെരുംജീരകം, 1 കഷ്ണം കറുകപ്പട്ട, 3 ഗ്രാമ്പു, 1 താക്കോലം എന്നിവ ഇടുക്ക. അതിലേക്ക് അരിഞ്ഞ് വെച്ച 1 ഉള്ളി ഇട്ട് നന്നായി വഴറ്റുക, അതിലേക്ക 1 tsp ചതച്ച ഇഞ്ചി വെളുത്തുള്ളി 1 പച്ചമുളക്ക് എന്നിവ ഇട്ട് നന്നായി വഴറ്റിയതിന് ശേഷം അരിഞ്ഞു വെച്ച ഒരു തക്കാളി ഇട്ട് 10 mnt നന്നായി വഴറ്റുക. ഇതിലേക്ക് നേരത്തേ തയ്യറാക്കി വെച്ച( Step-2) മസാല ഇട്ട് കുറച്ച് പുതിനയില മല്ലിയില ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക.


ഇതിലേക്ക് കതിർത്തി വെച്ച അരി ഇട്ട് 1 1/2 കപ്പ് തിളച്ച വെള്ളവും ഒഴിച്ച് അതിന്റെ മുകളിലായി നേരത്തേ fry ചെയ്ത ഉള്ളിയും roast ചെയ്ത മുട്ടയും കുറച്ച് മല്ലിയിലയും ഇട്ട്, മൂടി വെച്ച High flamil 1 വിസിലിനായി Wait ചെയ്യുക. വിസിൽ വന്ന് തണിഞ്ഞതിന് ശേഷം മൂടി ഊരി മുട്ട പൊട്ടാതെ ചെറുതായി ഇളക്കുക. നമ്മുട മുട്ട ബിരിയാണി റെഡി ആയി. ഇത് ചൂടോടെ സാലഡും പപ്പടവും അച്ചാറിനും ഒപ്പം കൂട്ടി കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!